മലയാളത്തിന്‍റെ താര രാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരു താരങ്ങളും തമ്മില്‍ നല്ല ആത്മബന്ധമാണെങ്കിലും ഇരുവരുടെയും ആരാധകര്‍ തമ്മില്‍ മത്സരമാണ്. ഇത് പല സിനിമകളുടെയും പരാജയങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ചക്കരയുമ്മ സാജന്‍. അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തല്‍.
തിയേറ്ററുകളിലെ ഓപ്പറേറ്റര്‍മാരോട് പടം ഓടുന്നതിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ പല കാരണങ്ങള്‍ പറയുമെന്നുമെന്നാണ് സംവിധായകന്‍ വിശദീകരിക്കുന്നത്. 'ചില സീനുകള്‍ കാരണമാണ് തിയേറ്ററില്‍ ജനം ഇളകി മറിഞ്ഞതെന്നും പടം ഓടിയതെന്നുമൊക്കെ അവര്‍ പറയും. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു സിനിമയില്‍ മമ്മൂട്ടി മോഹന്‍ലാലിനോട് എടാ മരമണ്ടാ നിനക്ക് പോയി ചത്തൂടേ എന്ന് പറഞ്ഞു.
ആ ഒറ്റ കാരണം കൊണ്ട് സിനിമ ഓടിയില്ലെന്ന് തിയേറ്റര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. മമ്മൂട്ടി മോഹന്‍ലാലിനെ എടാ എന്ന് വിളിക്കുന്നത് ഫാന്‍സിന് ഇഷ്‌ടപ്പെടില്ലല്ലോ. സിനിമ നന്നായി ഓടുന്നതിന് കാരണം അതിലെ നായകന്‍മാരാണ്. എന്നാല്‍ പ്രമുഖ നായകന്‍മാര്‍ അഭിനയിക്കുന്ന എല്ലാ പടങ്ങളും ഓടിക്കൊള്ളണമെന്നുമില്ല. പുതുമുഖങ്ങള്‍ അഭിനയിച്ച നിരവധി സിനിമകള്‍ ഓടിയിട്ടുണ്ട്.
Also Read:'മമ്മൂട്ടിയാണ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ചത്'; വെളിപ്പെടുത്തലുമായി പെണ്‍കുട്ടി
മുമ്പ് പിഎന്‍ മേനോന്‍ സംവിധാനം ചെയ്‌ത ചെമ്പരത്തിയില്‍ മുഴുവന്‍ പുതുമുഖങ്ങളായിരുന്നു. ആ സിനിമ സൂപ്പര്‍ ഹിറ്റായി. ഈയിടെ ഇറങ്ങിയ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ചാക്കോച്ചന്‍ മാത്രമേയുള്ളൂ അറിയപ്പെടുന്ന നടന്‍. ബാക്കി എല്ലാവരും പുതിയ ആളുകളാണ്. ആ പടം സൂപ്പറായിട്ട് ഓടി'- സാജന്‍ പറഞ്ഞു.