Mysskin play an important role in Vijay movie Leo: ഈ വര്‍ഷം പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദളപതി വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ലിയോ'. വിജയ്‌ക്കൊപ്പം വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ മിഷ്‌കിനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ലിയോ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മിഷ്‌കിന്‍.
Mysskin wraps up his portions in Vijay starrer Leo: 'ലിയോ' ചിത്രീകരണം കശ്‌മീരില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോള്‍, സിനിമയിലെ തന്‍റെ ഭാഗങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ച് മിഷ്‌കിന്‍ രംഗത്തെത്തിയിരിക്കുകയാണ്. ദളപതി വിജയ്ക്കും, ലോകേഷ് കനകരാജിനും, 'ലിയോ' ടീമിനും നന്ദി രേഖപ്പെടുത്തി കൊണ്ട് ട്വിറ്ററിലൂടെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ് പങ്കുവയ്‌ക്കുകയായിരുന്നു മിഷ്‌കിന്‍.
Mysskin penned a heartfelt note thanking Vijay and Lokesh Kanagaraj: 'ഞാന്‍ ഇന്ന് കശ്‌മീരില്‍ നിന്നും ചെന്നൈയിലേയ്‌ക്ക് മടങ്ങുകയാണ്. 500 അംഗ 'ലിയോ' ടീം മൈനസ് 12 ഡിഗ്രിയിലാണ് തന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. സ്‌റ്റണ്ട് മാസ്‌റ്ററായ അന്‍ബറിവ് മികച്ച രീതിയില്‍ കൊറിയോഗ്രാഫി ചെയ്‌തു. മികച്ച ഒരു ആക്ഷന്‍ സീക്വന്‍സ് അദ്ദേഹം ചെയ്‌തിട്ടുണ്ട്. അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാരുടെ കഠിനാധ്വാനവും സ്‌നേഹവും കണ്ട് ഞാന്‍ അത്‌ഭുതപ്പെട്ടു. ആ തണുത്ത കാലാവസ്ഥയിലും നിര്‍മാതാവ് ലളിത് ഒരു സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു'-മിഷ്‌കിന്‍ കുറിച്ചു.