ചെന്നൈ : അഭിനയത്തിലെ ഉലകനായകന്‍ കമല്‍ഹാസനെ സന്ദര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ചെന്നൈയിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന. സന്ദര്‍ശനത്തിന്‍റെ ചിത്രം ജൂഡ് ആന്തണി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. തന്‍റെ ബക്കറ്റ് ലിസ്റ്റില്‍ മറ്റൊരു ടിക്ക് എന്നാണ് ജൂഡ് ഈ അനുഭവത്തെ വിശേഷിപ്പിച്ചത്.
'എന്‍റെ ബക്കറ്റ് ലിസ്റ്റില്‍ മറ്റൊരു ടിക്ക്' ; കമല്‍ഹാസനെ കണ്ട് ജൂഡ് ആന്തണി ജോസഫ് - ഉലകനായകന്‍ കമല്‍ഹാസന്‍
ഉലകനായകന്‍ കമല്‍ ഹാസനെ സന്ദര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്
'എന്നെ ചലച്ചിത്രകാരന്‍/അഭിനേതാവ്, എന്നോ കുറഞ്ഞത് സിനിമാപ്രേമിയെന്നോ വിളിക്കാൻ കഴിയുമെങ്കിൽ, ഈ ബഹുമുഖ പ്രതിഭ മാത്രമാണ് അതിന് കാരണം. സ്‌ക്രീനിലും പുറത്തും ഈ മനുഷ്യന്‍റെ മാജിക് കണ്ടാണ് ഞാന്‍ വളര്‍ന്നത്. വിസ്‌മയിപ്പിക്കുന്ന ഈ സിനിമാ വിശ്വവിജ്ഞാനകോശത്തെ കണ്ടുമുട്ടാൻ കഴിഞ്ഞത് ശരിക്കും ഭാഗ്യമാണ്.
ഇന്നുവരെ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണിത്. ഒരു ഫാൻബോയ് നിമിഷം. അക്ഷരാർഥത്തിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു, എന്തൊരു പ്രഭാവലയം. ലവ് യൂ സാർ. എന്‍റെ ബക്കറ്റ് ലിസ്റ്റിൽ മറ്റൊരു ടിക്ക്' - ജൂഡ് ആന്തണി ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.