കേരളം

kerala

ETV Bharat / entertainment

'പ്രചരിക്കുന്ന വാര്‍ത്ത അസംബന്ധം, ഇതൊക്കെ ആര്‌ എഴുതി വിടുന്നതെന്ന് അറിയില്ല'; പ്രതികരിച്ച് ജോഷി - മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോഷി

Joshy about new project: 'പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അസത്യമാണ്. ചില കഥാരചനകള്‍ നടക്കുന്നുണ്ട്‌. അതാദ്യം എഴുതി പൂര്‍ത്തിയാക്കണം'.

Director Joshy about Mohanlal movie  തുറന്നു പറഞ്ഞ്‌ ജോഷി  Joshy Mohanlal movies  Joshy about new project
'പ്രചരിക്കുന്ന വാര്‍ത്ത അസംബന്ധം, ഇതൊക്കെ ആര്‌ എഴുതി വിടുന്നതെന്ന് അറിയില്ല'; പ്രതികരിച്ച് ജോഷി

By

Published : Jun 4, 2022, 6:52 PM IST

Joshy about Mohanlal: മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ ജോഷി. പ്രചരിക്കുന്ന വാര്‍ത്ത അസംബന്ധമാണെന്നും ഇത്തരം കാര്യങ്ങള്‍ ആര്‌ എഴുതി വിടുന്നതാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു സംവിധായകന്‍റെ പ്രതികരണം.

'ഇതൊക്കെ ആര്‌ എഴുതി വിടുന്നതാണെന്ന്‌ അറിയില്ല. എന്തായാലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. ചില കഥാരചനകള്‍ നടക്കുന്നുണ്ട്‌. അതാദ്യം എഴുതി പൂര്‍ത്തിയാക്കണം. ഇഷ്‌ടപ്പെടണം. അതിനൊക്കെ ശേഷമേ ഇത്‌ സംബന്ധിച്ച എന്തെങ്കിലും സ്ഥിരീകരണം ഉണ്ടാകൂ.'-ജോഷി പറഞ്ഞു.

നേരത്തെ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'റാമി'ന്‍റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായ ശേഷം ജോഷി ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു സംവിധായകന്‍.

Joshy Mohanlal movies: 2015ല്‍ പുറത്തിറങ്ങിയ 'ലൈല ഒ ലൈല' ആണ് മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയ്‌ക്ക് പ്രതീക്ഷിച്ച പോലെ തിയേറ്ററുകളില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി അമല പോളാണ് വേഷമിട്ടത്.

Joshy Suresh Gopi movie: സുരേഷ്‌ ഗോപിയെ നായകനാക്കി ഒരുക്കുന്ന 'പാപ്പന്‍' ആണ് ജോഷിയുടെ ഏറ്റവും പുതിയ ചിത്രം. ഗോകുല്‍ സുരേഷും സുരേഷ്‌ ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. നൈല ഉഷ, സണ്ണി വെയ്‌ന്‍, കനിഹ, ആശ ശരത്‌, നിത പിള്ള, ചന്ദുനാഥ്‌, ഷമ്മി തിലകന്‍, വിജയരാഘവന്‍, ടിനി ടോം എന്നീ താരങ്ങളും സിനിമയിലുണ്ട്.

ആര്‍.ജെ ഷാന്‍ ആണ് തിരക്കഥ. നിര്‍മാതാവ്‌ ഡേവിഡ്‌ കാച്ചപ്പിള്ളിയുടെ മകന്‍ അജയ്‌ ഡേവിഡ്‌ കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. ശ്യാം ശശിധരന്‍ എഡിറ്റിങും ജേക്‌സ്‌ ബിജോയ്‌ സംഗീതവും നിര്‍വഹിക്കുന്നു. സലാം കാശ്‌മീരിന് ശേഷം ജോഷിയും സുരേഷ്‌ ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് 'പാപ്പന്‍'. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങീ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകളായിരുന്നു.

ABOUT THE AUTHOR

...view details