കേരളം

kerala

ETV Bharat / entertainment

'ഹിഗ്വിറ്റ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം.. പേര് മാറ്റാന്‍ ഉദ്ദേശമില്ല'; നിലപാട് വ്യക്തമാക്കി സംവിധായകന്‍

Higuita title controversy: തന്‍റെ സിനിമയുടെ പേര് മാറ്റാന്‍ ഉദ്ദേശമില്ലെന്ന് സംവിധായകന്‍ ഹേമന്ത് ജി നായര്‍. വര്‍ഷങ്ങളായി താന്‍ ഈ സിനിമയ്‌ക്ക് പിന്നിലാണെന്നും ഹിഗ്വിറ്റ തന്‍റെ ആദ്യ സിനിമയെന്നും ഹേമന്ത് ജി നായര്‍ പറഞ്ഞു.

Hemanth G Nair reacts on Higuita title controversy  Director Hemanth G Nair  Hemanth G Nair reacts on Higuita  Hemanth G Nair  Higuita title controversy  Higuita  ഹേമന്ത് ജി നായര്‍  സംവിധായകന്‍ ഹേമന്ത് ജി നായര്‍  ഹിഗ്വിറ്റ  ഹിഗ്വിറ്റ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം  നിലപാട് വ്യക്തമാക്കി സംവിധായകന്‍  എന്‍എസ് മാധവന്‍
'ഹിഗ്വിറ്റ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം.. പേര് മാറ്റാന്‍ ഉദ്ദേശമില്ല'; നിലപാട് വ്യക്തമാക്കി സംവിധായകന്‍'ഹിഗ്വിറ്റ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം.. പേര് മാറ്റാന്‍ ഉദ്ദേശമില്ല'; നിലപാട് വ്യക്തമാക്കി സംവിധായകന്‍

By

Published : Dec 2, 2022, 6:12 PM IST

'ഹിഗ്വിറ്റ' എന്ന സിനിമയുടെ പേര് മാറ്റാന്‍ ഉദ്ദേശമില്ലെന്ന് സംവിധായകന്‍ ഹേമന്ത് ജി നായര്‍. ഫിലിം ചേംബര്‍ അത്തരമൊരു തീരുമാനം അറിയിച്ചിട്ടില്ലെന്നും സംവിധായകന്‍ അറിയിച്ചു. നിയമ വിദഗ്‌ധരുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഹേമന്ത് ജി നായര്‍ വ്യക്തമാക്കി. ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

'ഹിഗ്വിറ്റ എന്‍റെ ആദ്യ സിനിമയാണ്. ഇത്തരത്തിലൊരു വിവാദം ഒരിക്കലും പ്രതീക്ഷിച്ചില്ല. ആകെ പകച്ചു നില്‍ക്കുകയാണ്. വര്‍ഷങ്ങളായി ഈ സിനിമയ്‌ക്ക് പിന്നാലെയാണ്. 2019 നവംബറിലാണ് എട്ട് പ്രമുഖ താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ടൈറ്റില്‍ ലോഞ്ച് ചെയ്‌തത്.

കൊവിഡ് ആയതോടെ ആകെ പ്രതിസന്ധിയായി. ഇപ്പോഴാണ് 'ഹിഗ്വിറ്റ' റിലീസിനൊരുങ്ങുന്നത്. അന്നൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ എങ്ങനെയുണ്ടായി എന്ന് അറിയില്ല. ഞാന്‍ ബഹുമാനിക്കുന്ന എഴുത്തുകാരന് ഇത്തരത്തില്‍ വിഷമം ഉണ്ടായതില്‍ ദു:ഖമുണ്ട്.

സ്വന്തം പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതാവിന്‍റെ കഥയാണ് 'ഹിഗ്വിറ്റ' എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം. കളിക്കളത്തിലെ ഗോളിയെ പോലെയാണ് ഈ നേതാവിന്‍റെ അവസ്ഥ. അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത്' -ഹേമന്ത് ജി നായര്‍ പറഞ്ഞു.

'ഹിഗ്വിറ്റ' എന്ന പേര് സിനിമയില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചതിന് ശേഷമായിരുന്നു സംവിധായകന്‍റെ പ്രതികരണം. 'ഹിഗ്വിറ്റ' എന്ന പേരില്‍ സിനിമ ഇറക്കാനുള്ള തന്‍റെ അവകാശം ഹനിക്കപ്പെടുമെന്ന് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേരള ഫിലിം ചേംബര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും എന്‍എസ് മാധവന്‍ പറഞ്ഞിരുന്നു.

Also Read:ഹ്വിഗ്വിറ്റ പേര് വിവാദം; ഹേമന്ത്‌ ജി നായരുടെ സിനിമയുടെ പേരിന് കേരള ഫിലിം ചേംബറിന്‍റെ വിലക്ക്

ABOUT THE AUTHOR

...view details