പഗ്‌വാര: പഞ്ചാബി കലാകാരന്‍ ദില്‍ജിത് ദോസഞ്ച് ജലന്ധര്‍ ഫഗ്വാരയിലെ ലവ്‌ലി പ്രെഫഷണല്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദം. ഫഗ്വാര പൊലീസ് കേസെടുത്തു. പരിപാടി സംഘടിപ്പിച്ച സരഗമ കമ്പനിക്കെതിരെയും ദില്‍ജിത് ദോസഞ്ചിനെ ലവ്‌ലി പ്രെഫഷണല്‍ കോളജിലേക്കെത്തിച്ച പൈലറ്റിനെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദില്‍ജിത് ദോസഞ്ച് സഞ്ചരിച്ച ഹെലികോപ്ടര്‍ സ്ഥലം മാറി ലാൻഡ് ചെയ്തു: പൊലീസ് കേസെടുത്തു - ദില്‍ജിത് ദോസഞ്ച്
അനുമതി നല്‍കിയ സമയത്തെക്കാള്‍ കൂടുതല്‍ സമയം പരിപാടി സംഘടിപ്പിക്കാനെടുത്ത സരഗമ സമ്പനിക്കും ദില്‍ജിത് ദോസഞ്ചിനെ കോളജിലെത്തിച്ച പൈലറ്റിനുമെതിരെയാണ് കേസ്
വിവാദമായി ദില്‍ജിത് ദോസഞ്ചിന്‍റെ പരിപാടി;
ഒരു മണിക്കൂര്‍ സംഘടിപ്പിച്ച പരിപാടി കൂടുതല്‍ സമയം നീണ്ടു നിന്നതിനാണ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഹെലികോപ്ടര്‍ നിശ്ചിത സ്ഥലത്ത് ഇറക്കാതെ സ്വമേധയ ഒരിടത്ത് ഇറക്കിയതിനാണ് പൈലറ്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.