കേരളം

kerala

ETV Bharat / entertainment

പറക്കും പപ്പന്‍ ആയി ദിലീപ്; വീണ്ടുമൊരു ലോക്കല്‍ സൂപ്പര്‍ ഹീറോ പടം, പോസ്‌റ്റര്‍ പുറത്ത് - More about Parakkum Pappan

സൂപ്പര്‍ ഹീറോ ആകാനൊരുങ്ങി ദിലീപ്. പറക്കും പപ്പന്‍ എന്ന ചിത്രത്തില്‍ ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ ആയാണ് താരം പ്രത്യക്ഷപ്പെടുന്നത്. പുറത്തിറങ്ങിയ പറക്കും പപ്പന്‍റെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

Dileep super hero movie  Dileep  Parakkum Pappan poster  Parakkum Pappan  മിന്നല്‍ മുരളി  പറക്കും പപ്പന്‍  മിന്നല്‍ മുരളിക്ക് ശേഷം പറക്കും പപ്പന്‍  ലോക്കല്‍ സൂപ്പര്‍ ഹീറോ ആയി ദിലീപ്  ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ  ദിലീപ്  പറക്കും പപ്പന്‍റെ പോസ്‌റ്റര്‍  സൂപ്പര്‍ ഹീറോ ആകാനൊരുങ്ങി ദിലീപ്  Dileep as super hero  Parakkum Pappan rolling soon  More about Parakkum Pappan
മിന്നല്‍ മുരളിക്ക് ശേഷം പറക്കും പപ്പന്‍; ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ ആയി ദിലീപ്

By

Published : Oct 28, 2022, 2:56 PM IST

Dileep as super hero: 'മിന്നല്‍ മുരളി'ക്ക് ശേഷം മലയാളത്തില്‍ മറ്റൊരു സൂപ്പര്‍ ഹീറോ എത്തുകയാണ്. ജനപ്രിയ നായകന്‍ ദിലീപാണ് ഇത്തവണ സൂപ്പര്‍ ഹീറോ ആകാനൊരുങ്ങുന്നത്. 'പറക്കും പപ്പന്‍' എന്ന ചിത്രത്തിലാണ് ദിലീപ് സൂപ്പര്‍ ഹീറോ ആയി വേഷമിടുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Parakkum Pappan poster: തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ദിലീപ് തന്നെയാണ് പോസ്‌റ്റര്‍ പങ്കുവച്ചത്. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്ന ടാഗ്‌ ലൈനോടു കൂടിയാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. വേറിട്ട ഗെറ്റപ്പിലാകും ചിത്രത്തില്‍ ദിലീപ് എത്തുക. കോമഡി ട്രാക്കിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. പറക്കാനുള്ള ശക്തി നേടുന്ന ഒരു ഗ്രാമത്തിലെ സാധാരണക്കാരന്‍റെ കഥയാണ് പറക്കും പപ്പന്‍ എന്ന ചിത്രം.

Parakkum Pappan rolling soon: സിനിമയുടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. വിയാന്‍ വിഷ്‌ണു ആണ്‌ സംവിധാനം. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്‌സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് 'പറക്കും പപ്പന്‍'.

More about Parakkum Pappan: റാഫിയുടെതാണ് തിരക്കഥ. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍മാര്‍ ആകും സിനിമയുടെ സാങ്കേതിക വിഭാഗത്തില്‍ അണിനിരക്കുക. അനിരുദ്ധ്‌ ആകും പറക്കും പപ്പന് വേണ്ടി സംഗീതം നിര്‍വഹിക്കുക. 2018 ഡിസംബറിലായിരുന്നു ചിത്ര പ്രഖ്യാപനം. പല കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു.

Also Read: ആദ്യ സൂപ്പര്‍ഹീറോയ്‌ക്ക്‌ വീണ്ടും അംഗീകാരം; കൂടുതല്‍ തിളങ്ങി മിന്നല്‍ മുരളി

ABOUT THE AUTHOR

...view details