ജനപ്രിയനായകന്റെ 'വോയ്‌സ് ഓഫ് സത്യനാഥൻ' (Dileep new movie Voice Of Sathyanathan) റിലീസ് ചെയ്‌ത് 40 ദിവസങ്ങൾ പിന്നിട്ട് ഓണം നാളുകളിലും പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറുന്ന കാഴ്‌ചയാണ് തിയേറ്ററുകളിൽ കാണാനായത്. പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് 'വോയ്‌സ് ഓഫ് സത്യനാഥൻ' കൂടുതൽ തിയേറ്ററുകളിലേയ്‌ക്ക് എത്തിയിരിക്കുകയാണിപ്പോൾ.
ഓണത്തിന് കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഫാമിലി എന്‍റര്‍ടെയിനറിന് എങ്ങും ഫാസ്‌റ്റ് ഫില്ലിങ് ഷോകളാണ്. നർമത്തിൽ പൊതിഞ്ഞ സന്ദർഭത്തിലൂടെ അല്‍പം സീരിയസായ ഒരു കഥ പ്രേക്ഷകരില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകൻ റാഫി.
ബോക്‌സോഫിസിൽ കേരളത്തിൽ നിന്നു മാത്രം 16 കോടിയില്‍പ്പരം കലക്ഷനിലേയ്‌ക്ക് കടക്കുകയാണ് 'വോയ്‌സ് ഓഫ് സത്യനാഥൻ' (Voice Of Sathyanathan collection). ദിലീപിനൊപ്പം സിദ്ധിഖ്, ജോജു ജോർജ് തുടങ്ങിയ താരങ്ങളുടെ പ്രകടനവും കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
Also Read:Oo Pardesi Song | വീണ നന്ദകുമാറിനൊപ്പം പുതിയ നഗരം ചുറ്റിക്കറങ്ങി ദിലീപ്; 'ഓ പര്‍ദേസി' വീഡിയോ ഗാനം പുറത്ത്
ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അതിഥി താരമായി അനുശ്രീയും പ്രത്യക്ഷപ്പെട്ടിരുന്നു. ബോളിവുഡ് താരം അനുപം ഖേര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ ലോപ്പസ്, ബെന്നി പി നായരമ്പലം, ജാഫര്‍ സാദിഖ്, ജനാര്‍ദ്ദനന്‍, ജഗപതി ബാബു, ജോണി ആന്‍റണി, മകരന്ദ് ദേശ്‌പാണ്ഡെ, ബോബന്‍ സാമുവല്‍, ഫൈസല്‍, അംബിക മോഹൻ, ഉണ്ണിരാജ, സ്‌മിനു സിജോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
ബാദുഷ സിനിമാസ്, പെന്‍ ആൻഡ് പേപ്പർ ക്രിയേഷൻസ്, ഗ്രാന്‍ഡ് പൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ദിലീപ്, എന്‍എം ബാദുഷ, രാജന്‍ ചിറയില്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സ്വരൂപ് ഫിലിപ്പ് ആണ് സിനിമയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും അങ്കിത് മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു.
ചീഫ് അസോസിയേറ്റ് - സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറ്‌കടര്‍ - മുബീന്‍ എം റാഫി, കലാസംവിധാനം - എം ബാവ, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസർ - രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ, നീതു ഷിനോജ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിസ്‌സണ്‍ പൊടുത്താസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്‌റ്റിന്‍, ഡിസൈൻ - ടെൻ പോയിന്‍റ്, സ്‌റ്റിൽസ് - ശാലു പേയാട്, ഡിജിറ്റൽ മാർക്കറ്റിങ് - മാറ്റിനി ലൈവ്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരും നിര്‍വഹിച്ചു.
Also Read:Bandra Movie| കിടു ലുക്കില്‍ അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക്; ബാന്ദ്രയിലെ ദിലീപിന്‍റെ പുതിയ ലുക്ക് വൈറല്‍