കേരളം

kerala

By

Published : Jul 27, 2023, 3:21 PM IST

ETV Bharat / entertainment

'സത്യനാഥന്‍റെ ശബ്‌ദം' നാളെ മുതല്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിലീപ് ചിത്രം തിയേറ്ററുകളില്‍..

വോയ്‌സ് ഓഫ് സത്യനാഥന്‍ തിയേറ്ററുകളില്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.. റാഫി-ദിലീപ് കൂട്ടുകെട്ടില്‍ ഇത്തവണയും തിയേറ്ററുകളില്‍ പൊട്ടിച്ചിരി വിടര്‍ത്തുമെന്നാണ് പ്രതീക്ഷ.

Dileep starrer Voice of Sathyanathan release  Dileep starrer Voice of Sathyanathan  Voice of Sathyanathan  Dileep  Voice of Sathyanathan release on July 28  Voice of Sathyanathan release  സത്യനാഥന്‍റെ ശബ്‌ദം നാളെ മുതല്‍  മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിലീപ് ചിത്രം  ദിലീപ് ചിത്രം തിയേറ്ററുകളില്‍  വോയ്‌സ് ഓഫ് സത്യനാഥന്‍ തിയേറ്ററുകളില്‍  വോയ്‌സ് ഓഫ് സത്യനാഥന്‍  വോയ്‌സ് ഓഫ് സത്യനാഥന്‍ റിലീസ്  ദിലീപ്  റാഫി ദിലീപ് കൂട്ടുകെട്ട്  ജോജു ജോര്‍ജ്  വീണ നന്ദകുമാര്‍
സത്യനാഥന്‍റെ ശബ്‌ദം നാളെ മുതല്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിലീപ് ചിത്രം തിയേറ്ററുകളില്‍..

പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ദിലീപ് Dileep ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥന്‍' Voice of Sathyanathan നാളെ (ജൂലൈ 28) മുതല്‍ തിയേറ്ററുകളില്‍ എത്തുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജനപ്രിയ നായകന്‍റേതായി ഒരു ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ട് ദിലീപും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‌നറായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം കൂടിയാണിത്. നർമ്മത്തിന് പ്രധാന്യം നൽകി ആസ്വാദന മിഴിവേകുന്ന കാഴ്‌ചകൾ തിയേറ്ററുകളില്‍ സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

'വോയ്‌സ് ഓഫ് സത്യനാഥനി'ല്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വീണ നന്ദകുമാര്‍ ആണ് സിനിമയില്‍ ദിലീപിന്‍റെ നായികയായി എത്തുന്നത്. അതിഥി താരമായി അനുശ്രീയും എത്തുന്നു. ബോളിവുഡ് നടന്‍ അനുപം ഖേർ, സിദ്ദിഖ്, ജഗപതി ബാബു, രമേഷ് പിഷാരടി, ജനാർദ്ദനൻ, അലൻസിയർ ലോപ്പസ്, ബെന്നി പി നായരമ്പലം, മകരന്ദ് ദേശ്‌പാണ്ഡെ, ജോണി ആന്‍റണി, ഫൈസൽ, ഉണ്ണിരാജ, ബോബൻ സാമുവൽ, ജാഫർ സാദിഖ് (വിക്രം ഫൈയിം), അംബിക മോഹൻ, സ്‌മിനു സിജോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

സൂപ്പർ ഹിറ്റുകളുടെ രാജാവ് റാഫിയാണ് സിനിമയുടെ സംവിധാനം. ദിലീപ് - റാഫി കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ ഇതിനോടകം തന്നെ മലയാള സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ട് ഇത്തവണയും തിയേറ്ററുകളില്‍ പൊട്ടിച്ചിരി വിടര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറപ്രവര്‍ത്തകരും. പാണ്ടിപ്പട', 'പഞ്ചാബി ഹൗസ്', 'തെങ്കാശിപ്പട്ടണം', 'ചൈന ടൗണ്‍', 'റിങ് മാസ്‌റ്റര്‍' എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ സംഭവിച്ച മറ്റ് ചിത്രങ്ങള്‍.

റാഫി തന്നെയാണ് 'വോയ്‌സ് ഓഫ് സത്യനാഥന്' വേണ്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. അങ്കിത് മേനോന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ബാദുഷ സിനിമാസ്, ഗ്രാന്‍റ് പൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ എന്‍എം ബാദുഷ, ദിലീപ്, രാജന്‍ ചിറയില്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

ചീഫ് അസോസിയേറ്റ് - സൈലെക്‌സ്‌ എബ്രഹാം, അസോസിയേറ്റ് ഡയറ്‌കടര്‍ - മുബീന്‍ എം റാഫി, കലാസംവിധാനം - എം ബാവ, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ, നീതു ഷിനോജ് ; കോ പ്രൊഡ്യൂസർ - രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യുഎഇ); ഡിസൈൻ - ടെൻ പോയിന്‍റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിസ്‌സണ്‍ പൊടുത്താസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്‌റ്റിന്‍; ഡിജിറ്റൽ മാർക്കറ്റിങ് - മാറ്റിനി ലൈവ്, സ്‌റ്റിൽസ് - ശാലു പേയാട്, പിആർഒ - പ്രതീഷ് ശേഖർ.

Also Read:Oo Pardesi Song | വീണ നന്ദകുമാറിനൊപ്പം പുതിയ നഗരം ചുറ്റിക്കറങ്ങി ദിലീപ്; 'ഓ പര്‍ദേസി' വീഡിയോ ഗാനം പുറത്ത്

ABOUT THE AUTHOR

...view details