കേരളം

kerala

ETV Bharat / entertainment

Voice Of Sathyanathan| ട്രെയിലറിന് പിന്നാലെ ഗാനം; ദിലീപിന്‍റെ വോയ്‌സ് ഓഫ് സത്യനാഥന്‍ ആദ്യ പാട്ട് നാളെ - വോയ്‌സ് ഓഫ് സത്യനാഥനിലെ ആദ്യ ലിറിക്കല്‍വീഡിയോ

വോയ്‌സ് ഓഫ് സത്യനാഥനിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം നാളെ റിലീസ് ചെയ്യും. ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Dileep starrer Voice Of Sathyanathan  Voice Of Sathyanathan  Dileep  Voice Of Sathyanathan first lyrical song release  Voice Of Sathyanathan first lyrical song  ട്രെയിലറിന് പിന്നാലെ ഗാനം  ദിലീപിന്‍റെ വോയിസ് ഓഫ് സത്യനാഥന്‍  വോയിസ് ഓഫ് സത്യനാഥന്‍  വോയിസ് ഓഫ് സത്യനാഥന്‍ ആദ്യ ഗാനം നാളെ  വോയിസ് ഓഫ് സത്യനാഥന്‍ ആദ്യ ഗാനം  വോയിസ് ഓഫ് സത്യനാഥനിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം  ദിലീപ്
ട്രെയിലറിന് പിന്നാലെ ഗാനം; ദിലീപിന്‍റെ വോയിസ് ഓഫ് സത്യനാഥന്‍ ആദ്യ ഗാനം നാളെ

By

Published : Jun 28, 2023, 5:33 PM IST

ദിലീപിനെ Dileep നായകനാക്കി റാഫി സംവിധാനം ചെയ്‌ത 'വോയ്‌സ് ഓഫ് സത്യനാഥന്‍' Voice of Sathyanathan റിലീസിനൊരുങ്ങുകയാണ്. ജൂലൈ 14ന് റിലീസിനെത്തുന്ന സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആവേശപൂര്‍വം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഗാനത്തെ കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്.

'വോയ്‌സ് ഓഫ് സത്യനാഥനി‍'ലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം Voice of Sathyanathan first song നാളെ (ജൂണ്‍ 29) റിലീസ് ചെയ്യും. നാളെ രാവിലെ 11 മണിക്കാകും റിലീസ്. ഇക്കാര്യം ദിലീപിന്‍റെ ഫേസ്‌ബുക്ക്, ഫാന്‍ പേജുകളിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ ദിലീപ് ആരാധകര്‍ അങ്ങേയറ്റം ആവേശത്തിലാണ്. കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‌നറാണ് ചിത്രം.

അടുത്തിടെ സിനിമയുടെ ടീസറും ട്രെയിലറും Voice of Sathyanathan trailer പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. റിലീസ് ചെയ്‌ത് 20 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ദശലക്ഷത്തിലധികം പേര്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞിരുന്നു.

യൂട്യൂബ് ട്രെന്‍ഡിങ്ങിലും ട്രെയിലര്‍ ഇടംപിടിച്ചു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ 'വോയ്‌സ് ഓഫ് സത്യനാഥന്‍' ട്രെയിലര്‍ രണ്ടാം സ്ഥാനത്താണ് ഇടംപിടിച്ചത്. നാല് ദിവസം പിന്നിടുമ്പോള്‍ നാല് ദശലക്ഷത്തിനടുത്താണ് ട്രെയിലറിന്‍റെ കാഴ്‌ചക്കാര്‍.

ദിലീപിനെ കൂടാതെ ജോജു ജോര്‍ജും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ദിഖ്, ജഗപതി ബാബു, അനുശ്രീ, ജോണി ആന്‍റണി, രമേശ് പിഷാരടി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. വീണ നന്ദകുമാര്‍ ആണ് 'വോയ്‌സ് ഓഫ് സത്യനാഥനി‍'ലെ നായിക.

ഇതാദ്യമായല്ല ദിലീപും റാഫിയും ഒന്നിച്ചെത്തുന്നത്. റാഫി-ദിലീപ് കൂട്ടുകെട്ട് എല്ലായ്‌പ്പോഴും തിയേറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ഈ കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാള സിനിമയില്‍ പിറന്നിട്ടുണ്ട്. 'പഞ്ചാബി ഹൗസ്', 'തെങ്കാശിപ്പട്ടണം', 'പാണ്ടിപ്പട', 'റിങ് മാസ്‌റ്റര്‍', 'ചൈന ടൗണ്‍' എന്നിവയാണ് അവയില്‍ ചിലത്.

'വോയ്‌സ് ഓഫ് സത്യനാഥന്‍' പഴയ തലമുറയേയും പുതിയ തലമുറയേയും ഒരുപോലെ ആനന്ദിപ്പിക്കുമെന്നാണ് നിര്‍മാതാക്കളില്‍ ഒരാളായ ബാദുഷ അടുത്തിടെ പ്രതികരിച്ചത്. 'മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ദിലീപ് ചിത്രം. പഴയ തലമുറയേയും പുതിയ തലമുറയേയും ഒരുപോലെ ആനന്ദിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയ്‌സ് ഓഫ് സത്യനാഥന്‍ തിയേറ്ററുകളില്‍ എത്തുന്നത്' - ഇപ്രകാരമാണ് ബാദുഷ പറഞ്ഞത്.

റാഫി തന്നെയാണ് 'വോയ്‌സ് ഓഫ് സത്യനാഥന്' വേണ്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗ്രാന്‍റ് പൊഡക്ഷന്‍സ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളില്‍ ദിലീപ്, എന്‍.എം ബാദുഷ, രാജന്‍ ചിറയില്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സ്വരൂപ് ഫിലിപ്പ്-ഛായാഗ്രഹണം, ഷമീര്‍ മുഹമ്മദ്-എഡിറ്റിങ്. അങ്കിത് മേനോന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

കലാസംവിധാനം - എം.ബാവ, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ, നീതു ഷിനോജ്; ചീഫ് അസോസിയേറ്റ് സൈലെക്‌സ്‌ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിസ്‌സണ്‍ പൊടുത്താസ്, അസോസിയേറ്റ് ഡയറക്‌ടര്‍ - മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്‌റ്റിന്‍.

2022ല്‍ പുറത്തിറങ്ങിയ 'തട്ടാശ്ശേരി കൂട്ടം' എന്ന ചിത്രത്തിലാണ് ദിലീപ് ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദിലീപ് എത്തിയത്. ദിലീപ് ആയിരുന്നു സിനിമയുടെ നിര്‍മാണം. 'കേശു ഈ നാഥന്‍റെ വീട്' ആണ് ദിലീപിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. കൊവിഡ് സാഹചര്യത്തില്‍ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ചിത്രം ഡയറക്‌ട് ഒടിടി റിലീസായാണ് എത്തിയത്.

Also Read:ദിലീപ്-റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥൻ'; ശ്രദ്ധനേടി ട്രെയ്‌ലർ

ABOUT THE AUTHOR

...view details