ദിലീപിന്‍റേതായി Dileep, റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍' Voice of Sathyanathan. സിനിമയുടെ സെൻസറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. ദിലീപും ജോജുവും ഒന്നിച്ചുള്ള പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സത്യനാഥനില്‍ കളങ്കമില്ല എന്ന ടാഗ്‌ലൈനോടുകൂടിയുള്ളതാണ് പോസ്‌റ്റര്‍.
കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം ജൂലൈ 14നാണ് തിയേറ്ററുകളില്‍ എത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്. സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ റാഫിയാണ് സിനിമയുടെ സംവിധാനം.
ചിത്രം നർമ്മത്തിന് പ്രധാന്യം നൽകി ആസ്വാദന മിഴിവേകുന്ന കാഴ്‌ചകൾ തിയേറ്ററുകളില്‍ സമ്മാനിക്കുമെന്ന ഉറപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയിനറായാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍' പ്രദര്‍ശനത്തിനെത്തുക.
ദിലീപിനെ കൂടാതെ ജോജു ജോര്‍ജും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദീപ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക. കൂടാതെ അനുപം ഖേർ, അനുശ്രീ, ജഗപതി ബാബു, സിദ്ദിഖ്, രമേഷ് പിഷാരടി, അലൻസിയർ ലോപ്പസ്, ജനാർദ്ദനൻ, ജോണി ആന്‍റണി, മകരന്ദ് ദേശ്‌പാണ്ഡെ, ബോബൻ സാമുവൽ, ജാഫർ സാദിഖ് (വിക്രം ഫൈയിം), ഫൈസൽ, ഉണ്ണിരാജ, ബെന്നി പി നായരമ്പലം, സ്‌മിനു സിജോ, അംബിക മോഹൻ, വീണ നന്ദകുമാർ എന്നിവരും സിനിമയില്‍ അണിനിരക്കും. അതിഥി താരമായാണ് ചിത്രത്തില്‍ അനുശ്രീ പ്രത്യക്ഷപ്പെടുന്നത്.
Also Read:Voice Of Sathyanathan| ട്രെയിലറിന് പിന്നാലെ ഗാനം; ദിലീപിന്‍റെ വോയ്‌സ് ഓഫ് സത്യനാഥന്‍ ആദ്യ പാട്ട് നാളെ
ജനപ്രിയനായകൻ ദിലീപും റാഫിയും തമ്മിലുള്ള കൂട്ടുകെട്ട് ഇത്തവണയും തിയേറ്ററുകളില്‍ പൊട്ടിച്ചിരി വിടര്‍ത്തും. 'തെങ്കാശിപ്പട്ടണം', പാണ്ടിപ്പട', 'പഞ്ചാബി ഹൗസ്', 'ചൈന ടൗണ്‍', 'റിങ് മാസ്‌റ്റര്‍' എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റ് ചിത്രങ്ങള്‍.
റാഫി തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. അങ്കിത് മേനോന്‍ ആണ് സംഗീതം. ബാദുഷ സിനിമാസ്, ഗ്രാന്‍റ് പൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ എന്‍.എം ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കലാസംവിധാനം - എം.ബാവ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ, നീതു ഷിനോജ് ; കോ പ്രൊഡ്യൂസർ - രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യുഎഇ); പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിസ്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് - സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറ്‌കടര്‍ - മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്‌റ്റിന്‍. ഡിജിറ്റൽ മാർക്കറ്റിങ് - മാറ്റിനി ലൈവ്, ഡിസൈൻ - ടെൻ പോയിന്‍റ്, സ്‌റ്റിൽസ് - ശാലു പേയാട്, പിആർഒ - പ്രതീഷ് ശേഖർ.
Also Read:മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ ദിലീപ് ചിത്രം ; പൊട്ടിച്ചിരി ഉണര്‍ത്താന്‍ വോയ്‌സ് ഓഫ് സത്യനാഥന്‍
അതേസമയം 'കേശു ഈ നാഥന്‍റെ വീട്' ആണ് ഏറ്റവും ഒടുവില്‍ റിലീസായ ദിലീപ് ചിത്രം. കൊവിഡ് സാഹചര്യത്തില്‍ ഡയറക്‌ട് ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലാണ് ചിത്രം റിലീസായത്.