പേരിലെ വ്യത്യസ്‌തത കൊണ്ട് പ്രേക്ഷകർക്കിടയിൽ സംസാരവിഷയമായ ചിത്രമാണ് 'ഭ ഭ ബ'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് മുതൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെ തന്നെ (Dileep movie bha bha bha). ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ (dhyan sreenivasan about bha bha bha movie).
'ചിത്രത്തിന്‍റെ സംവിധായകൻ ധനജയ് ശങ്കർ വിനീത് ശ്രീനിവാസന്‍റെയും തന്‍റെയും സംവിധാന സഹായിയായി ദീർഘനാൾ പ്രവർത്തിച്ച വ്യക്തിയാണ്. ഒരു വർഷം മുമ്പാണ് 'ഭ ഭ ബ' യുടെ കഥാതന്തു അദ്ദേഹം ഞങ്ങളോട് പറയുന്നത്. വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി മുന്നോട്ടുപോകാനിരുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്‍റെ നിർദേശപ്രകാരമാണ് ഞാനും ഒരു പ്രധാന വേഷത്തിൽ എത്തുവാൻ തീരുമാനിച്ചത്.' -ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
കഥയിലെ കേന്ദ്ര കഥാപാത്രത്തിന്‍റെ ഹാസ്യാത്മക ആവിഷ്‌കരണം വിനീതിനെ വല്ലാതെ ആകർഷിച്ചിരുന്നു. ഹാസ്യം കൃത്യമായി കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ഒരു നടൻ മുഖ്യ കഥാപാത്രമായി എത്തിയാൽ അത് സിനിമയ്ക്ക് ഗുണം ചെയ്യും. ചർച്ചകൾ പുരോഗമിക്കവെ വിനീത് ശ്രീനിവാസന്‍റെ അഭിപ്രായപ്രകാരം തന്നെയാണ് ദിലീപിലേക്ക് കഥ എത്തിച്ചേരുന്നത്. കഥാതന്തു കേട്ടപ്പോൾ തന്നെ ദിലീപിന് ഇഷ്‌ടപ്പെടുകയായിരുന്നു.