കേരളം

kerala

By ETV Bharat Kerala Team

Published : Nov 12, 2023, 5:16 PM IST

ETV Bharat / entertainment

ഒറ്റ കൊലക്കൊമ്പനാടാ.. സാം സിഎസിന്‍റെ സംഗീതത്തില്‍ ബാന്ദ്രയിലെ പുതിയ ഗാനം

Bandra lyrical video Otta Kolakombanaada : ബാന്ദ്രയിലെ ഒറ്റ കൊലക്കൊമ്പനാടാ ഗാനം റിലീസ് ചെയ്‌തു. ദിലീപ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

Bandra lyrical video  Otta Kolakombanaada released  Dileep movie Bandra  Bandra songs  ബാന്ദ്രയിലെ പുതിയ ഗാനം  ബാന്ദ്ര ഗാനം  ഒറ്റ കൊലക്കൊമ്പനാടാ ഗാനം പുറത്തിറങ്ങി  ബാന്ദ്ര ഗാനങ്ങള്‍  ദിലീപിന്‍റെ പുതിയ റിലീസ്  തമന്നയുടെ മലയാള അരങ്ങേറ്റം
Bandra lyrical video Otta Kolakombanaada

ജനപ്രിയ നായകന്‍ ദിലീപിന്‍റേതായി (Dileep) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ ചിത്രം 'ബാന്ദ്ര'യിലെ പുതിയ ഗാനം പുറത്ത് (Bandra New Song). ചിത്രത്തിലെ 'ഒറ്റ കൊലക്കൊമ്പനാടാ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അജീഷ് ദാസന്‍റെ ഗാനരചനയില്‍, സാം സിഎസിന്‍റെ സംഗീതത്തില്‍ യാസിന്‍ നിസാര്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദിലീപ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ 'വാര്‍മേഘമേ' എന്ന ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു (Bandra song Vaarmeghame). തമന്നയും ദിലീപും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ അടങ്ങിയതായിരുന്നു 'വാര്‍മേഘമേ' ഗാനം. ചിത്രത്തിലെ 'രക്ക രക്ക' എന്ന ഗാനവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Also Read:വാര്‍മേഘമേ: പ്രണയിച്ച് ദിലീപും തമന്നയും; ബാന്ദ്രയിലെ പുതിയ ഗാനം പുറത്ത്

ഒരു സസ്‌പെന്‍സ്‌ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന്‍റെ കരിയറിലെ 147-ാമത് ചിത്രം കൂടിയാണിത്. തെന്നിന്ത്യന്‍, ബോളിവുഡ് താരം തമന്ന ഭാട്ടിയയാണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി എത്തിയത്. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

തെന്നിന്ത്യന്‍ താരം ശരത് കുമാര്‍, ബോളിവുഡ് താരം ദിനോ മോറിയ എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ മംമ്‌ത മോഹന്‍ദാസ്, ഗണേഷ് കുമാർ, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരന്നു. നവംബര്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത് (Bandra release).

Also Read:'ബാന്ദ്ര ഒരു റിയലിസ്‌റ്റിക് സിനിമയല്ല, തമന്ന നോ പറഞ്ഞിരുന്നെങ്കിൽ ചിത്രം സംഭവിക്കില്ലായിരുന്നു'; ദിലീപ്

അരുണ്‍ ഗോപി സംവിധാനം ചെയ്‌ത ചിത്രത്തിന് പ്രദര്‍ശന ദിനം മുതല്‍ തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 'ബാന്ദ്ര'യിലൂടെയാണ് അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിച്ചെത്തിയത്. 'രാമലീല'യിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്.

അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് നിര്‍മാണം. ഉദയകൃഷ്‌ണയുടേതാണ് തിരക്കഥ. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിച്ചു. ആക്ഷൻ കൊറിയോഗ്രാഫർമാർ - അൻബറിവ്, മാഫിയ ശശി, ഫിനിക്‌സ്‌ പ്രഭു, ഡാൻസ് കൊറിയോഗ്രാഫേഴ്‌സ്‌ - പ്രസന്ന മാസ്‌റ്റർ, ദിനേശ് മാസ്‌റ്റർ, കലാസംവിധാനം - സുബാഷ് കരുണ്‍, വസ്‌ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:Bandra Second Teaser 'മാസ് ഗെറ്റപ്പും പ്രണയവും'; 'ബാന്ദ്ര'യുടെ വരവറിയിച്ച് രണ്ടാം ടീസർ

ABOUT THE AUTHOR

...view details