പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഡിജിറ്റൽ വില്ലേജ്' (Digital Village). ഓഗസ്‌റ്റ് 18നാണ് 'ഡിജിറ്റൽ വില്ലേജ്' തിയേറ്ററുകളില്‍ (Digital Village release)എത്തുന്നത്.
കഴിഞ്ഞ ദിവസം 'ഡിജിറ്റൽ വില്ലേജി'ലെ വീഡിയോ ഗാനം (Digital Village video song) പുറത്തിറങ്ങിയിരുന്നു. 'പേനയൊന്നെടുത്തവൻ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മനു മഞ്ജിത്തിന്‍റെ രചനയില്‍ ഹരി എസ്.ആറിന്‍റെ സംഗീതത്തില്‍ ഇഷാൻ ദേവ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അമൃത്, ഋഷികേശ്, വൈഷ്‌ണവ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സുരേഷ് ബാബു, ആഷിക് മുരളി, ജസ്‌റ്റിൻ കണ്ണൂർ, പ്രഭു രാജ്, എസ് ആർ ഖാൻ, എം.സി മോഹനൻ, ജോൺസൻ കാസര്‍കോട്, ഹരീഷ് നീലേശ്വരം, മണി ബാബു, കൃഷ്‌ണൻ നെടുമങ്ങാട്, നിവിൻ, നിഷാൻ, രാജേന്ദ്രൻ, പ്രജിത, അഭിന, ഇന്ദിര, ശ്രീജന്യ, അഞ്ജിത, ശുഭ കാഞ്ഞങ്ങാട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.അടുത്തിടെ സിനിമയുടേതായി പുറത്തിറങ്ങിയ സെക്കന്‍ഡ് ലുക്ക് പോസ്‌റ്ററും (Digital Village second look) സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
Also Read:DIGITAL VILLAGE| പുതുമുഖങ്ങൾ അണിനിരക്കുന്ന 'ഡിജിറ്റൽ വില്ലേജ്'; ടീസർ റിലീസായി