കേരളം

kerala

ETV Bharat / entertainment

സിനിമ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന് പരിക്ക്; പരിക്ക് വകവയ്‌ക്കാതെ അഭിനയിച്ച് താരം - Aamir Khan latest udpates

Aamir Khan injured during shooting: സിനിമയില്‍ താരം ഓടുന്ന നീണ്ട സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തെ ഫിസിയോതെറാപ്പിക്ക് വിധേയനാക്കി.

Aamir Khan suffered knee injury  Laal Singh Chaddha shoot  Aamir Khan trivia  Laal Singh Chaddha trivia  Laal Singh Chaddha release  Aamir Khan latest udpates  Aamir Khan injured during shooting
സിനിമ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന് പരിക്ക്; പരിക്ക് വകവയ്‌ക്കാതെ അഭിനയിച്ച് താരം

By

Published : Jul 13, 2022, 9:52 AM IST

മഹാരാഷ്‌ട്ര:ബോളിവുഡ്‌ സൂപ്പര്‍ താരം ആമിര്‍ ഖാന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. താരത്തിന്‍റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. ആമിര്‍ ഖാന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം 'ലാല്‍ സിംഗ്‌ ഛദ്ദ'യുടെ ഷൂട്ടിങ്ങിനിടെയാണ് നടന്‍റെ കാലിന് പരിക്കേറ്റത്.

സിനിമ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന് പരിക്ക്; പരിക്ക് വകവയ്‌ക്കാതെ അഭിനയിച്ച് താരം

Aamir Khan suffered knee injury: പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തെ ഫിസിയോതെറാപ്പിക്ക് വിധേയനാക്കി. സിനിമയില്‍ താരം ഓടുന്ന നീണ്ട സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അതേസമയം കാലിന് പരിക്കേറ്റിട്ടും ചിത്രീകരണം അവസാനിപ്പിക്കാന്‍ താരം തയ്യാറായില്ല.

Laal Singh Chaddha shoot: വേദന സംഹാരികള്‍ കഴിച്ചുകൊണ്ട് വീണ്ടും അതേ സ്വീക്വന്‍സുകള്‍ നടന്‍ പൂര്‍ത്തിയാക്കി. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം ഒരുപാട് വൈകിയെന്നും ഇനി ഈ അപകടത്തിന്‍റെ പേരില്‍ വീണ്ടും ഷൂട്ടിങ്‌ നീട്ടിവെയ്‌ക്കാന്‍ താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിയാണ്‌ താരം പരിക്കേറ്റിട്ടും ചിത്രീകരണം തുടര്‍ന്നത്.

Laal Singh Chaddha release: ഓസ്‌കാര്‍ നേടിയ ചിത്രം 'ഫോറസ്‌റ്റ് ഗംപി'ന്‍റെ ഹിന്ദി പതിപ്പാണ് 'ലാല്‍ സിംഗ്‌ ഛദ്ദ'. കരീന കപൂര്‍ ആണ് സിനിമയില്‍ നായിക വേഷത്തിലെത്തുക. മോന സിംഗ്‌, ചൈതന്യ അക്കിനേനി എന്നിവും സുപ്രധാന വേഷങ്ങളിലെത്തും. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്‌, കിരണ്‍ റാവു, വയാകോം 18 സ്‌റ്റുഡിയോസ്‌ എന്നിവര്‍ സംയുക്തമയാണ് സിനിമയുടെ നിര്‍മാണം. ഓഗസ്‌റ്റ് 11ന് ചിത്രം റിലീസിനെത്തും.

Also Read: വിധി എന്തുകൊണ്ട്‌ ആദ്യം എഴുതപ്പെട്ടു ? ; അത്‌ഭുതവുമായി ആമിര്‍ ഖാന്‍

ABOUT THE AUTHOR

...view details