കേരളം

kerala

ETV Bharat / entertainment

Dhyan Sreenivasan Interesting Facebook Post 'ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്, ബോംബ് നിര്‍വീര്യമായി'; രസകരമായി ധ്യാനിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

Dhyan Sreenivasan reaction on nadikalil sundari yamuna success : നദികളില്‍ സുന്ദരി യമുനയുടെ വിജയത്തിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് ധ്യാന്‍ ശ്രീനിവാസന്‍. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ധ്യാന്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്..

രസകരമായി ധ്യാനിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്  ധ്യാനിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്  ഫേസ്‌ബുക്ക് പോസ്‌റ്റ്  നദികളില്‍ സുന്ദരി യമുന  ധ്യാന്‍ ശ്രീനിവാസന്‍  Dhyan Sreenivasan  Nadhikalil Sundari Yamuna  നദികളില്‍ സുന്ദരി യമുനയ്‌ക്ക് മികച്ച പ്രതികരണം  ധ്യാന്‍ ശ്രീനിവാസന്‍ ചിത്രങ്ങള്‍  Dhyan Sreenivasan movies
Dhyan Sreenivasan interesting Facebook post

By ETV Bharat Kerala Team

Published : Sep 17, 2023, 5:13 PM IST

ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan), അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന' (Nadhikalil Sundari Yamuna). മികച്ച പ്രതികരണം തേടി ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധ്യാന്‍.

ഫേസ്‌ബുക്കിലൂടെയായിരുന്നു ധ്യാനിന്‍റെ പ്രതികരണം. നടന്‍ പങ്കുവച്ച പോസ്‌റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. സിനിമയുടെ പുതിയ പോസ്‌റ്ററിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്. ബോംബ് നിര്‍വീര്യമായി' -ഇപ്രകാരമായിരുന്നു ധ്യാനിന്‍റെ കുറിപ്പ്.

പോസ്‌റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 'ധ്യാനം കഴിഞ്ഞ്... ധ്യാന്‍ ഉണര്‍ന്ന്', 'തുറന്ന് പറയാനുള്ള ആര്‍ജവം അത് ധ്യാനിന്‍റെ മാത്രം പ്ലസ് പോയിന്‍റാണ്', 'എല്ലാറ്റിനും അതിന്‍റെ സമയം ഉണ്ട് ദാസാ', 'പോയി പറഞ്ഞോ ധ്യാന്‍ തുടങ്ങിയിട്ടേ ഉള്ളു എന്ന്', 'ധ്യാന്‍ ഏട്ടന്‍ മോളിവുഡിന്‍റെ രാജകുമാരന്‍' -തുടങ്ങീ നിരവധി കമന്‍റുകളാണ് ധ്യാനിന്‍റെ കമന്‍റ്‌ ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേര്‍ അഭിനന്ദനം അറിയിച്ചും രംഗത്തെത്തി.

സെപ്‌റ്റംബര്‍ 15ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒടിടിയിലും റിലീസിനെത്തും. എച്ച് ആര്‍ ഒടിടിയാണ്, സിനിമയുടെ ഒടിടി റൈറ്റ്‌സ്‌ സ്വന്തമാക്കിയത്. എന്നാല്‍ ഒടിടി റിലീസ് എന്ന് എന്നതിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

കണ്ണൂരിലെ നാട്ടുമ്പുറങ്ങള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് 'നദികളില്‍ സുന്ദരി യമുന'. സിനിമയില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരന്‍ എന്ന കഥാപാത്രത്തെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു.

ഇവരെ കൂടാതെ സോഹന്‍ സീനുലാല്‍, കലാഭവന്‍ ഷാജോണ്‍, സുധീഷ്, രാജേഷ് അഴീക്കോടന്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, നിര്‍മ്മല്‍ പാലാഴി, ഉണ്ണിരാജ, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ആമി, പാര്‍വണ, ദേവരാജ് കോഴിക്കോട്, ശരത് ലാല്‍, വിസ്‌മയ ശശികുമാർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

നവാഗതരായ ഉണ്ണി വെള്ളാറ, വിജേഷ് പാണത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. 'വെള്ളം' സിനിമയിലെ യഥാര്‍ഥ കഥാപാത്രമായ വാട്ടർമാൻ മുരളിയാണ് സിനിമ അവതരിപ്പിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എൽഎൽപിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. മനു മഞ്ജിത്ത്, ഹരിനാരായണന്‍ എന്നിവരാണ് ഗാനരചന. അരുണ്‍ മുരളീധരന്‍ സംഗീതവും നിര്‍വഹിച്ചു. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രിജിന്‍ ജെസി, കലാസംവിധാനം - അജയന്‍ മങ്ങാട്, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജയന്‍ പൂങ്കുളം, പ്രോജക്‌ട് ഡിസൈന്‍ - വിജേഷ് വിശ്വം, അനിമാഷ്, ബിജിഎം - ശങ്കര്‍ ശര്‍മ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് - വിപിൻ നായർ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ആതിര ദില്‍ജിത്ത്, അഞ്ജലി നമ്പ്യാര്‍, കളറിസ്‌റ്റ് - ലിജു പ്രഭാകർ, പ്രമോഷന്‍ സ്‌റ്റില്‍സ് - രോഹിത് കെ സുരേഷ്, സ്‌റ്റില്‍സ് - സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിങ് - യെല്ലോടൂത്ത്, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:Nadhikalil Sundari Yamuna Trailer: 'സൗന്ദര്യം വേണ്ട, പക്ഷേ നയന്‍താരയെ പോലെ ആകണം'; നദികളില്‍ സുന്ദരി യമുന ട്രെയിലര്‍ ശ്രദ്ധേയം

ABOUT THE AUTHOR

...view details