കേരളം

kerala

ETV Bharat / entertainment

Dhyan Sreenivasan Cheena Trophy Song ധ്യാനിനൊപ്പം 'കുന്നും കേറി' കെന്‍ഡി സിര്‍ദോ; ചീനാ ട്രോഫിയിലെ മറ്റൊരു ഗാനം കൂടി - ചീനട്രോഫി

Cheena Trophy Movie Kunnum Keri song : ചീനാ ട്രോഫിയിലെ രണ്ടാമത്തെ ഗാനം കുന്നും കേറി പുറത്തിറങ്ങി. കെന്‍ഡി സിര്‍ദോയും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്.

Cheenatrophy song Kunnum Keri  Cheenatrophy song  Kunnum Keri  Kunnum Keri song  Dhyan Sreenivasan and Kendy Zirdo  Dhyan Sreenivasan  Kendy Zirdo  കെന്‍ഡി സിര്‍ദോ  ചീനട്രോഫിയിലെ മറ്റൊരു ഗാനം കൂടി  ചീനട്രോഫി  ചീനട്രോഫി ഗാനം
Cheenatrophy song Kunnum Keri

By ETV Bharat Kerala Team

Published : Oct 20, 2023, 3:09 PM IST

ധ്യാൻ ശ്രീനിവാസന്‍ (Dhyan Sreenivasan) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചീനാ ട്രോഫി' (Cheena Trophy). അനില്‍ ലാല്‍ (Anil Lal) സംവിധാനം ചെയ്യുന്ന 'ചീനാ ട്രോഫി'യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്‌തു (Cheena Trophy second song). ചിത്രത്തിലെ 'കുന്നും കേറി' (Kunnum Keri song) എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ 'സഞ്ചാരി' എന്ന മനോഹര ഗാനം പുറത്തിറങ്ങിയിരുന്നു. ആദ്യ ഗാനം ആസ്വദിച്ച പ്രേക്ഷകര്‍ രണ്ടാമത്തെ ഗാനവും ഏറ്റെടുത്തിരിക്കുകയാണ്. അനിൽ ലാലിന്‍റെ ഗാനരചനയില്‍ വർക്കി, സൂരജ് സന്തോഷ് എന്നിവരുടെ സംഗീതത്തില്‍ പാർവതി എ ജിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Also Read:Dhyan Sreenivasan Nadikalil Sundari Yamuna Release 'ഇന്‍ര്‍വ്യൂ കണ്ടിട്ട് ആരും സിനിമയ്ക്ക് വരേണ്ടെന്ന്' ധ്യാൻ ശ്രീനിവാസന്‍റെ 'നദികളിൽ സുന്ദരി യമുന' തിയേറ്ററുകളിൽ

കെന്‍ഡി സിര്‍ദോ ആണ് ചിത്രത്തില്‍ ധ്യാനിന്‍റെ നായികയായി എത്തുന്നത്. സൗബിന്‍ ഷാഹിറിന്‍റെ 'ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പനി'ലും കെന്‍ഡി സിര്‍ദോ നായികയായി എത്തിയിരുന്നു. അരുണാചല്‍ പ്രദേശ് സ്വദേശിയായ കെന്‍ഡിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു 'ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍'.

പ്രശസ്‌ത ഷെഫ് സുരേഷ് പിള്ളയും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാഫര്‍ ഇടുക്കി, സുധീഷ്, ജോണി ആന്‍റണി, സുനില്‍ ബാബു, നാരായണന്‍ കുട്ടി, പൊന്നമ്മ ബാബു, കെപിഎസി ലീല, ദേവിക രമേഷ്, വരദ, ജോര്‍ഡി പൂഞ്ഞാര്‍, ബിട്ടു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Also Read:തിരക്കഥാകൃത്തായി ധ്യാൻ ശ്രീനിവാസന്‍ വീണ്ടും; സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു

ഏറെ രസകരമായ ഒരു കോമഡി എന്‍റര്‍ടെയ്‌നറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ അനൂപ് മോഹൻ, ലിജോ ഉലഹന്നാൻ, ആഷ്ലിൻ മേരി ജോയ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - സന്തോഷ് അണിമ, എഡിറ്റര്‍ - രഞ്ജൻ എബ്രഹാം, സംഗീതം - വർക്കി, സൂരജ് സന്തോഷ്, പശ്ചാത്തല സംഗീതം - വർക്കി, കല - അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് - സജിത്ത് വിതുര, അമൽ, കോസ്റ്റ്യൂംസ് - ശരണ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ്‌ എസ് നായർ, സൗണ്ട് ഡിസൈൻ - അരുൺ രാമവർമ്മ, പ്രോജക്‌ട്‌ ഡിസൈൻ - ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ്, കളറിസ്‌റ്റ്‌ - ശ്രീക് വാരിയർ, ഫൈനല്‍ മിക്‌സ്‌ - നാക്ക് സ്‌റ്റുഡിയോ ചെന്നൈ, മിക്‌സ്‌ എഞ്ചിനീയര്‍ - ടി ഉദയകുമാർ, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, പിആര്‍ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:72-ാം വയസില്‍ സംവിധായക കുപ്പായം; എസ് എന്‍ സ്വാമി ചിത്രത്തില്‍ നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍

ABOUT THE AUTHOR

...view details