മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം വരുന്നു. നവാഗതനായ അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'ചീനാ ട്രോഫി'യാണ് താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഏറെ കൗതുകമുണര്‍ത്തുന്നതാണ് പോസ്റ്റർ (Dhyan Sreenivasan Cheena Trophy New Poster).
ഏറെ രസകരമായ, നർമത്തിൽ പൊതിഞ്ഞ കോമഡി എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും ചീനാ ട്രോഫി എന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഒക്ടോബർ 6ന് ചിത്രം തിയേറ്ററുകളിൽ എത്തും (Dhyan Sreenivasan Cheena Trophy Release).
ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലെ നായിക കെന്‍റി സിര്‍ദോ ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. പ്രശസ്‌ത ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതും ചീനാ ട്രോഫിയുടെ പ്രത്യേകതയാണ്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്‍റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത് (Cheena Trophy cast).
സന്തോഷ് ആനിമയാണ് ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാം എഡിറ്റിങും നിർവഹിക്കുന്നു. സൂരജ് സന്തോഷ്, വർക്കി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വർക്കിയാണ്.