കേരളം

kerala

ETV Bharat / entertainment

ദുര്‍ഗയുമായുളള ഇന്‍റിമേറ്റ് രംഗം പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ കഴിഞ്ഞു, കാരണം പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ - ധ്യാന്‍ ശ്രീനിവാസന്‍ ഇന്‍റിമേറ്റ് സീന്‍

നായകനടനായുളള സിനിമകളാണ് ധ്യാനിന്‍റെതായി ഇപ്പോള്‍ കൂടുതല്‍ വരുന്നത്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും നിര്‍മാതാവായുമുളള സിനിമകളും നടന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നു.

dhyan sreenivasan  dhyan sreenivasan udal movie scene  dhyan sreenivasan durga krishna udal movie  dhyan durga intimate scene  ധ്യാന്‍ ശ്രീനിവാസന്‍  ധ്യാന്‍ ശ്രീനിവാസന്‍ ഇന്‍റിമേറ്റ് സീന്‍  ധ്യാന്‍ ശ്രീനിവാസന്‍ ദുര്‍ഗ കൃഷ്‌ണ
ദുര്‍ഗയുമായുളള ഇന്‍റിമേറ്റ് രംഗം പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ കഴിഞ്ഞു, കാരണം പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

By

Published : May 11, 2022, 5:05 PM IST

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ നായകനടനായി അരങ്ങേറ്റം കുറിച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ചേട്ടന്‍ സംവിധാനം ചെയ്‌ത ചിത്രത്തിലൂടെ മികച്ച തുടക്കമാണ് ധ്യാന് മലയാളത്തില്‍ ലഭിച്ചത്. അഭിനേതാവായി സജീവമായ സമയത്താണ് തിരക്കഥാകൃത്തായും ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയത്. പിന്നീട് ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലൂടെ സംവിധാന രംഗത്തും എത്തുകയായിരുന്നു താരപുത്രന്‍.

നിലവില്‍ അഭിനയ രംഗത്താണ് നടന്‍ സജീവമായിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ഉടലിന്‍റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. നടി ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ധ്യാനും ദുര്‍ഗയും ഒരുമിച്ചുളള ഇന്‍റിമേറ്റ് രംഗം ഉടല്‍ ടീസറില്‍ കാണിച്ചിരുന്നു.

ഈ രംഗം ഈസിയായി ചിത്രീകരിക്കാന്‍ സാധിച്ചതിനെ കുറിച്ച് ഒരു യൂട്യൂബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് നടന്‍. സുഹൃത്തായതിനാല്‍ ദുര്‍ഗയുമായി നല്ലൊരു കണക്ഷനുണ്ട് എന്ന് ധ്യാന്‍ പറയുന്നു. അതുകൊണ്ട് ആ രംഗം എടുക്കാന്‍ അത്ര വലിയ പ്രയാസമുണ്ടായിരുന്നില്ല.

അവളായത് കൊണ്ട് പെട്ടെന്ന് ആ സീന്‍ തീര്‍ക്കാന്‍ കഴിഞ്ഞു. വളരെ സിംപിളായി പോവുന്ന തരത്തിലുളള കഥാപാത്രങ്ങളാണ് മുന്‍പ് തെരഞ്ഞെടുത്തിട്ടുളളത് എന്ന് ധ്യാന്‍ പറയുന്നു. ഈ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ ആ രംഗത്തെ കുറിച്ച് മനസിലാക്കിയിരുന്നു. സെറ്റില്‍ ഒരു പത്തൊമ്പത് പേരുടെ മുന്നില്‍ വെച്ചാണ് ആ ഇന്‍റിമേറ്റ് രംഗം ചെയ്‌തതെന്നും നടന്‍ പറഞ്ഞു.

ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുന്‍ ലൊക്കേഷനിലുണ്ടായിരുന്നു. അവരുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചായതേയുളളൂ. പുളളിക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ എന്തിനാണ് എന്‍റെ ഭാര്യ പ്രശ്‌നമുണ്ടാക്കുന്നത്. അര്‍ജുനാണ് ഈ സിനിമ ചെയ്യാനായി ദുര്‍ഗയോട് പറഞ്ഞത്. തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്ന കാര്യമാണല്ലോ അത്. സിനിമ ചെയ്യുന്നുണ്ടെന്നല്ലാതെ ഇങ്ങനെയൊരു കാര്യത്തെകുറിച്ചൊന്നും ഞാന്‍ ഭാര്യയോട് പറഞ്ഞിട്ടില്ല.

ഉമ്മ വെക്കുന്നതും തൊടുന്നതുമായ രംഗങ്ങളില്‍ അത് ശരിക്കും ഉളളതല്ലെന്നും എന്തോ ക്യാമറ ട്രിക്കുണ്ടെന്നുമാണ് എന്നോടൊരു സുഹൃത്ത് പറഞ്ഞത്. കുറെക്കാലം ഞാനും അത് വിശ്വസിച്ചിരുന്നു. കുറച്ച് വിവരം വച്ചപ്പോഴാണ് അത് അങ്ങനെയല്ലെന്ന് മനസിലായത്. അന്നുമുതല്‍ സിനിമയോട് വല്ലാത്തൊരു പാഷന്‍ തോന്നിയെന്നും അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നിര്‍മാണ രംഗത്തും തുടക്കം കുറിച്ചിരുന്നു ധ്യാന്‍ ശ്രീനിവാസന്‍. ഫണ്‍ടാസ്റ്റിക്ക് ഫിലിംസിന്‍റെ ബാനറില്‍ അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ധ്യാന്‍ സിനിമകള്‍ നിര്‍മിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമയാണ് ഇവരുടെ നിര്‍മ്മാണത്തില്‍ ആദ്യം ഇറങ്ങിയ ചിത്രം. നാല് സിനിമകള്‍ക്കായി ഇതുവരെ നടന്‍ തിരക്കഥ എഴുതി. ഗൂഡാലോചന, ലവ് ആക്ഷന്‍ ഡ്രാമ, പ്രകാശന്‍ പറക്കട്ടെ, 9 എംഎം എന്നീ സിനിമകളുടെ സ്ക്രിപ്റ്റാണ് ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കിയത്.

ABOUT THE AUTHOR

...view details