കേരളം

kerala

ETV Bharat / entertainment

Dhyan Sreenivasan About Cinema Career 'ഹൃദയം സിനിമ പലര്‍ക്കും അസഹനീയം, 2 വർഷത്തിനുള്ളിൽ അഭിനയം ഉപേക്ഷിക്കും': ധ്യാൻ ശ്രീനിവാസൻ - Nadikalil Sundari Yamuna

Dhyan Sreenivasan on press meet പുതിയ സിനിമകളുടെ തിരക്കഥകളുടെ നിലവാരം പരിശോധിച്ച ശേഷം മാത്രമെ ഇനി മുതല്‍ അഭിനയിക്കുകയുള്ളുവെന്നും ധ്യാന്‍ ശ്രീനിവാസന്‍....

Dhyan  Dhyan Sreenivasan will quit acting  Dhyan Sreenivasan  ധ്യാൻ ശ്രീനിവാസൻ  ധ്യാൻ  നദികളിൽ സുന്ദരി യമുന  Nadikalil Sundari Yamuna  Dhyan Sreenivasan on press meet
Dhyan Sreenivasan Will Quit Acting

By ETV Bharat Kerala Team

Published : Sep 13, 2023, 1:44 PM IST

2 വർഷത്തിനുള്ളിൽ അഭിനയം ഉപേക്ഷിക്കുമെന്ന് ധ്യാൻ ശ്രീനിവാസൻ

എറണാകുളം:മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നായക നടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan). ധ്യാന്‍ ശ്രീനിവാസന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'നദികളിൽ സുന്ദരി യമുന'യുടെ (Nadikalil Sundari Yamuna) പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടന്‍.

കാലത്തിന് അനുസരിച്ച് സിനിമ ചെയ്‌തില്ലെങ്കിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ പ്രയാസമാണെന്നാണ് ധ്യാന്‍ പറയുന്നത്. പ്രണവ് മോഹന്‍ലാല്‍ - വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ഹൃദയം' പല പ്രേക്ഷകർക്കും ഇന്ന് അസഹനീയം ആണെന്നും ധ്യാന്‍ പ്രസ്‌ മീറ്റില്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ അഭിനയം നിര്‍ത്തുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും ധ്യാന്‍ പറയുന്നു (Dhyan Sreenivasan Will Quit Acting).

'ലോക്‌ഡൗണിന് ശേഷം സംഭവിച്ച വലിയ ഗ്യാപ്പ് സിനിമ ഭാവിയെപ്പറ്റി തനിക്ക് വല്ലാതെ ഭയം സമ്മാനിച്ചിരുന്നു. അതുകൊണ്ടാണ് തേടിയെത്തിയ സിനിമകൾക്കെല്ലാം തന്നെ കഥയുടെ മൂല്യം പോലും നോക്കാതെ ഡേറ്റ് നൽകിയത്. അതിപ്പോൾ ബാധ്യതയാകുന്നു. തന്‍റെ ഫോൺ നമ്പർ ഉണ്ടെങ്കിൽ ഏതൊരാൾക്കും തന്നെ വിളിച്ച് കഥ പറയാനും അത് ഇഷ്‌ടപ്പെട്ടാൽ വളരെ ഈസിയായി, തന്നെ വച്ച് സിനിമ ചെയ്യുവാനും സാധിക്കും.' -ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

പുതിയ തിരക്കഥകളുടെ നിലവാരം പരിശോധിച്ച ശേഷം മാത്രമെ ഇനി അഭിനയിക്കുകയുള്ളുവെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. 'രണ്ട് വർഷത്തിനുള്ളിൽ കമ്മിറ്റ് ചെയ്‌ത ചിത്രങ്ങൾ എല്ലാം തന്നെ പൂർത്തിയാക്കി അഭിനയം നിർത്തിയാലോ എന്ന ചിന്തയിലാണ്. വാരിവലിച്ച് സിനിമ ചെയ്യുന്നത് തന്‍റെ സിനിമകളുടെ നിലവാരത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നിൽ നിൽക്കാൻ ആഗ്രഹിച്ച വ്യക്തിയാണ് താൻ. അഭിനയിച്ച് പൂർത്തിയാക്കേണ്ട ചിത്രങ്ങൾക്ക് ശേഷം വരുന്ന തിരക്കഥകളുടെ നിലവാരം പൂർണമായും പരിശോധിച്ച ശേഷമാകും ഇനി അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.' -ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിപ്പോള്‍ മാസ് മസാല ചിത്രങ്ങളുടെ കാലമാണെന്നും നടന്‍ പ്രസ്‌ മീറ്റില്‍ പറഞ്ഞു. 'മലയാള സിനിമ വലിയ മാറ്റത്തിന്‍റെ പടിവാതിലിലാണ്. രണ്ട് വർഷം മുമ്പ് നമ്മൾ തിയേറ്ററിൽ ആഘോഷിച്ച സിനിമകളെല്ലാം പ്രകൃതി ചിത്രങ്ങൾ എന്ന് പറഞ്ഞ് ഇപ്പോൾ കളിയാക്കുന്നു. കാലത്തിനനുസരിച്ച് ട്രെൻഡ് മാറിക്കൊണ്ടിരിക്കും. ഇപ്പോൾ മാസ് മസാല ചിത്രങ്ങളുടെ കാലമാണ്. ഇക്കാലത്ത് നാട്ടിൻ പുറത്തെ കഥകൾ പറയുന്ന ഒരു ചിത്രം കാണാൻ ആളുകൾ തിയേറ്ററിൽ കയറണം എന്നില്ല. അന്യഭാഷാ ചിത്രങ്ങൾ കേരളത്തിലെ തിയേറ്ററുകളിൽ ആഘോഷമാകുന്നു.' -ധ്യാന്‍ പറഞ്ഞു.

കാലത്തിനനുസരിച്ച് സിനിമ ചെയ്‌തില്ലെങ്കില്‍ ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും നടന്‍ പറഞ്ഞു. അതിന്‍റെ വലിയ ഉദാഹരണമാണ് കഴിഞ്ഞ വിഷുക്കാലത്ത് 'കെജിഎഫ്' അടക്കമുള്ള ചിത്രങ്ങൾ മലയാളം ബോക്‌സോഫിസ് തൂത്തുവാരി പോയത്. അന്യഭാഷ ചിത്രങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്തിയവർ പോലും ഇന്ന് അത്തരം ചിത്രങ്ങളുടെ ഭാഗമാണ്. സിനിമയിലെ ആസ്വാദന നിലവാരത്തിൽ ജനറേഷൻ ഗ്യാപ്പ് പ്രതിഫലിക്കുന്നു. 'ഹൃദയം' എന്ന ചിത്രം പല പ്രേക്ഷകർക്കും ഇന്ന് അസഹനീയം ആണ്. എന്നാൽ ചിലർക്ക് ആ ചിത്രം കണക്‌ട് ആയിട്ടുണ്ട്. കാലത്തിന് അനുസരിച്ച് സിനിമ ചെയ്‌തില്ലെങ്കിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ പ്രയാസം തന്നെ.' -ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Also Read:ധ്യാനിന്‍റെ 'നദികളിൽ സുന്ദരി യമുന' തിയേറ്ററുകളിലേക്ക്; സെപ്‌റ്റംബർ 15ന് റിലീസ്

ABOUT THE AUTHOR

...view details