കേരളം

kerala

ETV Bharat / entertainment

നിർമാതാവായി അരങ്ങേറ്റം കുറിക്കാന്‍ ധോണി; ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ ടീസർ പുറത്ത് - ലെറ്റ്സ് ഗെറ്റ് മാരീഡിന്‍റെ ടീസർ

'ലെറ്റ്സ് ഗെറ്റ് മാരീഡ്' അഥവ 'എൽജിഎം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസം ധോണി നിർമാതാവായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി

Lets Get Married  cricket legend MS Dhoni  MS Dhoni production venture LGM  Sakshi Singh MS Dhoni  MS Dhoni film Lets get married  MS dhoni debut as producer  നിർമാതാവായി അരങ്ങേറ്റം കുറിക്കാന്‍ ധോണി  നിർമാതാവായി ധോണി  സിനിമ നിർമാതാവായി ധോണി  ലെറ്റ്സ് ഗെറ്റ് മാരീഡ്  എൽജിഎം  തമിഴ് ചിത്രം  ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി  ധോണിയും ഭാര്യ സാക്ഷി സിങ്ങും  സാക്ഷി സിങ്  ധോണി എന്‍റര്‍ടെയ്‌ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്  ലെറ്റ്സ് ഗെറ്റ് മാരീഡിന്‍റെ ടീസർ  ലെറ്റ്സ് ഗെറ്റ് മാരീഡ് ടീസർ
നിർമാതാവായി അരങ്ങേറ്റം കുറിക്കാന്‍ ധോണി; ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ ടീസർ പുറത്ത്

By

Published : Jun 8, 2023, 2:01 PM IST

ഹൈദരാബാദ്: ക്രിക്കറ്റ് ഐക്കണും ചെന്നൈ സൂപ്പർ കിങ്‌സ് നായകനുമായ എംഎസ് ധോണി സിനിമ രംഗത്തും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ക്രിക്കറ്റ് മൈതാനത്തെ മിന്നും താരം നിർമാതാവായാണ് സിനിമ ലോകത്തേക്ക് എത്തുന്നത്. ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ അഥവ 'എൽജിഎം' എന്ന തമിഴ് ചിത്രമാണ് ധോണി എന്‍റര്‍ടെയ്‌ൻമെൻസ് നിർമിക്കുന്ന ആദ്യ ചിത്രം.

സിനിമയുടെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ധോണിയും ഭാര്യ സാക്ഷി സിങ്ങും ചേർന്ന് ബുധനാഴ്‌ച (ജൂൺ7) ആണ് ടീസർ പുറത്തുവിട്ടത്. തന്‍റെ ഫേസ്ബുക്ക് പേജിൽ ടീസർ റിലീസ് ചെയ്‌ത ധോണി നിർമാതാവാകുന്നതിലെ സന്തോഷവും ആകാംക്ഷയും ആരാധകരുമായി പങ്കുവച്ചു.

'എൽജിഎം ടീസർ റിലീസ് ചെയ്യുന്നതിൽ എനിക്ക് അഭിമാനവും ആകാംക്ഷയുമുണ്ട്. ചിത്രം ഉടന്‍ പ്രദർശനത്തിനെത്തും. ടീമിലെ എല്ലാവർക്കും ആശംസകൾ! ധോണി എന്‍റര്‍ടെയ്‌ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്' -താരം കുറിച്ചു.

'നിങ്ങളുടെ ഹൃദയത്തെ ഊഷ്‌മളമാക്കാൻ രസകരമായ ഒരു എന്‍റര്‍ടെയ്‌നർ' വരികയാണെന്ന് കുറിച്ചുകൊണ്ടാണ് ധോണി എന്‍റര്‍ടെയ്‌ൻമെന്‍റ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ടീസർ പങ്കുവച്ചത്. ധോണിയുടെ ഭാര്യ സാക്ഷി സിങ്ങാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്‌ടര്‍.

രമേഷ് തമിഴ്‌മണിയാണ് ധോണി എന്‍റര്‍ടെയ്‌ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആദ്യ നിർമാണ സംരംഭം സംവിധാനം ചെയ്യുന്നത്. ഹരീഷ് കല്യാൺ, ഇവാന, നദിയ മൊയ്‌തു എന്നിവരാണ് 'ലെറ്റ്സ് ഗെറ്റ് മാരീഡി'ല്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഉടൻ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഉൾപ്പെടുന്ന രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ് ടീസർ. ഹരീഷ് കല്യാൺ, ഇവാന, നദിയ മൊയ്‌തു എന്നിവരെ കൂടാതെ യോഗി ബാബു, ആർജെ വിജയ്, വിടിവി ഗണേഷ്, ദീപ, വെങ്കട്ട് പ്രഭു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഴിഞ്ഞ ഒക്‌ടോബറിലാണ് ക്രിക്കറ്റ് താരത്തിന്‍റെ കോളിവുഡിലേക്കുള്ള വരവ് ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടത്. 'ലെറ്റ്സ് ഗെറ്റ് മാരീഡി'ന്‍റെ ടീസർ പുറത്തുവന്ന വേളയില്‍ ധോണി സിനിമയില്‍ സജീവമാകുമോ എന്ന ചോദ്യമാണ് ആരാധകർ ഉൾപ്പടെ ഉയർത്തുന്നത്. ക്രിക്കറ്റ് ലോകത്തെ താരത്തിന്‍റെ മാന്ത്രികത സിനിമയിലും തുടരുമെന്നാണ് ആരാധകർ പറയുന്നത്.

അതേസമയം സോണി മ്യൂസിക് സൗത്ത് ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. വിശ്വജിത്ത് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രദീപ് രാഗവ് എഡിറ്റിങ് നിർവഹിക്കുന്നു.

'ലെറ്റ്സ് ഗെറ്റ് മാരീഡ്' ഒരു ഫാമിലി എന്‍റർടെയ്‌നറാണെന്നും, ചിത്രം പ്രേക്ഷകരെ ഏറെ രസിപ്പിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സംവിധായകൻ രമേഷ് തമിഴ്‌മണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഒരിടവേളക്ക് ശേഷം ഹരീഷ് കല്യാൺ ബിഗ് സ്ക്രീനിൽ തിരിച്ചെത്തുന്ന ചിത്രമാണ് 'ലെറ്റ്സ് ഗെറ്റ് മാരീഡ്' എന്നതും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ALSO READ:'താങ്കൾക്ക് മാത്രമേ അത്ഭുതങ്ങൾ കാട്ടാൻ കഴിയുകയുള്ളു'; ധോണിയെ അഭിനന്ദിച്ച് എൻ ശ്രീനിവാസൻ

ABOUT THE AUTHOR

...view details