കേരളം

kerala

ETV Bharat / entertainment

'ക്യാപ്റ്റൻ മില്ലറി'ൽ ഞെട്ടിക്കാൻ സന്ദീപ് കിഷൻ, അമ്പരപ്പിക്കുന്ന മേക്കോവറിൽ പ്രിയങ്ക മോഹൻ - അമ്പരിപ്പിക്കുന്ന മേക്കോവറിൽ പ്രിയങ്ക മോഹൻ

Dhanush New Movie Captain Miller on Pongal : 2024 പൊങ്കലിന് 'ക്യാപ്റ്റൻ മില്ലർ' റിലീസിനെത്തും

Dhanushs Captain Miller as Pongal release  Dhanushs Captain Miller release  Dhanushs Captain Miller  Dhanush  Dhanush New Movie Captain Miller  Dhanush New Movie Captain Miller on Pongal  2024 പൊങ്കലിന് ക്യാപ്റ്റൻ മില്ലർ റിലീസിനെത്തും  ക്യാപ്റ്റൻ മില്ലർ 2024 പൊങ്കലിന്  ക്യാപ്റ്റൻ മില്ലർ റിലീസ്  ക്യാപ്റ്റൻ മില്ലർ  ധനുഷ് ആരാധകരുടെ കാത്തിരിപ്പ് നീളും  ക്യാപ്റ്റൻ മില്ലർ റിലീസിൽ മാറ്റം  change in Dhanushs Captain Miller release  Sundeep Kishan and Priyanka Mohan look  Sundeep Kishan  Sundeep Kishan in Captain Miller  Priyanka Mohan in Captain Miller  Priyanka Arul Mohan  ഞെട്ടിക്കാൻ സന്ദീപ് കിഷൻ  സന്ദീപ് കിഷൻ  അമ്പരിപ്പിക്കുന്ന മേക്കോവറിൽ പ്രിയങ്ക മോഹൻ  ക്യാപ്റ്റൻ മില്ലറിൽ പ്രിയങ്ക മോഹൻ
Sundeep Kishan and Priyanka Mohan look in Dhanush's Captain Miller

By ETV Bharat Kerala Team

Published : Nov 9, 2023, 5:45 PM IST

നുഷ് (Dhanush) ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ' (Captain Miller). ധനുഷിന്‍റെ 47-ാമത് ചിത്രം കൂടിയായ 'ക്യാപ്റ്റൻ മില്ലറി'ൽ കന്നഡ സൂപ്പർ താരം ശിവ രാജ്‌കുമാറുൾപ്പടെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. നാസർ, ബാല ശരവണൻ, ജോൺ കോക്കൻ, മൂർ, സന്ദീപ് കിഷൻ, പ്രിയങ്ക അരുൾ മോഹൻ, നിവേദിത സതീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ സന്ദീപ് കിഷന്‍റെയും പ്രിയങ്ക മോഹന്‍റെയും ലുക്കാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ തരംഗമാകുന്നത്. പ്രിയങ്ക മോഹന്‍റെ അവിസ്‌മരണീയമായ മേക്ക് ഓവറിന്‍റെ ഞെട്ടലിലാണ് ആരാധകർ. തെന്നിന്ത്യയുടെ 'ക്യൂട്ട് നായിക'യെന്ന് വിശേഷണമുള്ള പ്രിയങ്ക മോഹന്‍റെ 'ക്യാപ്റ്റൻ മില്ലറി'ലെ പരുക്കൻ ഭാവം തന്നെയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. തോക്കുമേന്തിയുള്ള അവരുടെ ചിത്രം ഇതിനോടകം വൈറലാണ്.

ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെയാണ് സുദീപ് കിഷൻ അവതരിപ്പിക്കുക. കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിലെ താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു. കയ്യിൽ കടലാസ് തുണ്ടുമായി പാറപ്പുറത്ത് ഇരിക്കുന്ന സന്ദീപ് കിഷന്‍റെ കഥാപാത്രമാണ് പോസ്റ്ററിൽ. കാക്കി വസ്‌ത്രം ധരിച്ച്, തീവ്രമായ മുഖഭാവത്തിലാണ് താരം.

'ക്യാപ്റ്റൻ മില്ലർ' പൊങ്കലിന്: സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന 'ക്യാപ്റ്റൻ മില്ലർ' 2024 പൊങ്കലിനാണ് തിയേറ്ററുകളിൽ റിലീസിനെത്തുക. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും നിർമിക്കുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി ഇന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഈ വർഷം ഡിസംബറിൽ റിലീസിന് എത്തേണ്ട ചിത്രമായിരുന്നു 'ക്യാപ്റ്റൻ മില്ലർ'.

എന്നാൽ ചില സാങ്കേതിക കാരണങ്ങളാലാണ് ഇപ്പോൾ റിലീസിൽ മാറ്റം വരുത്തിയിരിക്കുന്നത്. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ധനുഷിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായാണ് വിലയിരുത്തുന്നത്.

'ക്യാപ്റ്റൻ മില്ലറി'ൽ വേറിട്ട ലുക്കിലാണ് ധനുഷ് പ്രത്യക്ഷപ്പെടുക. നീട്ടി വളർത്തിയ താടിയും മുടിയുമായുള്ള ധനുഷിന്‍റെ ലുക്ക് കയ്യടി നേടിയിരുന്നു. ഇതിനോടകം പുറത്തുവന്ന ടീസറും പോസ്റ്ററുകളും എല്ലാം സമൂഹ മാധ്യമങ്ങളിലടക്കം തരംഗമായിരുന്നു.

ഒരു പിരിയഡ് ചിത്രമായി ഒരുക്കിയിരിക്കുന്ന 'ക്യാപ്റ്റൻ മില്ലർ' ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ നടക്കുന്ന ഒരു ആക്ഷൻ - അഡ്വഞ്ചർ ഡ്രാമയാണ്. 1930കളാണ് ഈ സിനിമയുടെ പശ്ചാത്തലം. മൂന്ന് ഗെറ്റപ്പുകളിലാണ് 'ക്യാപ്‌റ്റന്‍ മില്ലറി'ല്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. 'മില്ലര്‍, ഈസ, അനലീസന്‍' എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുക.

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു നേരത്തെ പുറത്തുവന്ന ടീസർ. പരുക്കന്‍ ലുക്കിലാണ് ടീസറിൽ ഉടനീളം ധനുഷ്‌. ബ്രിട്ടീഷുകാരെ ശക്തമായി നേരിടുന്ന ധനുഷിന്‍റെ കഥാപാത്രവും അവര്‍ക്കെതിരെയുള്ള യുദ്ധ രംഗങ്ങളുമായിരുന്നു ടീസറിന്‍റെ ഹൈലൈറ്റ്‌സ്.

READ ALSO:Dhanush New Movie Captain Miller: 'ക്യാപ്‌റ്റന്‍ മില്ലര്‍' ആദ്യ ഗാനം ഉടന്‍; ധനുഷിന്‍റെ 3 ലുക്കുകള്‍ കാണാനുള്ള കാത്തിരിപ്പില്‍ ആരാധകര്‍

സിദ്ധാർത്ഥ നൂനിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. നാഗൂരൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. സം​ഗീത സംവിധാനം ജി വി പ്രകാശ് കുമാറും സൗണ്ട് മിക്‌സിംഗ് രാജാകൃഷ്‌ണനും നിർവഹിക്കുന്നു. ദിലീപ് സുബ്ബരായൻ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

ABOUT THE AUTHOR

...view details