ധനുഷ് ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് 'വാത്തി'. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചിത്രത്തിലെ ധനുഷിന്‍റെ പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. റിപ്പബ്ലിക് ദിനാശംസകള്‍ക്കൊപ്പമാണ് 'വാത്തി' പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഒരേ സമയം തമിഴിലും തെലുഗുവിലും ഒരുങ്ങുന്ന സിനിമ ഫെബ്രുവരി 17നാണ് തിയേറ്ററുകളിലെത്തുക. 'വാത്തി'യുടെ ഓഡിയോ ലോഞ്ച് ഫെബ്രുവരി നാലിന് നടക്കും. ചെന്നൈയിലെ തമ്പാരം സ്വകാര്യ കൊളേജില്‍ വച്ചാകും 'വാത്തി'യുടെ ഓഡിയോ ലോഞ്ച് നടക്കുക.
ഓഡിയോ ലോഞ്ചിനായുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. അതേസമയം ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്‌ട അതിഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ തമിഴിലെയും തെലുഗുവിലെയും പ്രമുഖ താരങ്ങള്‍ 'വാത്തി'യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുമെന്നാണ് സൂചന.