കേരളം

kerala

ETV Bharat / entertainment

Jailor release| 'ഇത് ജയിലര്‍ ആഴ്‌ച', തലൈവര്‍ ചിത്രം റിലീസിനൊരുങ്ങുന്നതിന്‍റെ ആവേശത്തില്‍ ധനുഷ് - fans

രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രമായ ജയിലർ അതിന്റെ റിലീസ് തീയതിയോട് അടുക്കുമ്പോൾ ആരാധകരെ ആവേശം കൊള്ളിച്ചുക്കൊണ്ട് ഈ ആഴ്‌ച ജയിലർ ആഴ്‌ചയായി പ്രഖ്യാപിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം ധനുഷ്

Dhanush  rajinikanth  jailer  its jailer week  jailer release date  രജനികാന്ത്  Dhanush declared  ജയിലർ വീക്ക്  റിലീസ്  തെന്നിന്ത്യൻ താരം  ധനുഷ്  തീയേറ്റര്‍  theater  release  film  ആരാധകര്‍  fans  South Indian star
its Jailor Week

By

Published : Aug 7, 2023, 7:31 PM IST

ഹൈദരാബാദ് : രജനികാന്തിന്‍റെ ജയിലര്‍ ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്താനിരിക്കെ തന്നെ ആളുകളില്‍ ആവേശം തുടങ്ങികഴിഞ്ഞു. ആരാധകര്‍ ഏറെ ആകാംഷയോടെ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുന്നു. കൂടാതെ സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചുകഴിഞ്ഞു. ജയിലര്‍ ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

രജനി ചിത്രം വ്യാഴാഴ്‌ച റിലീസ് ചെയ്യാനിരിക്കെ ഈ ആഴ്‌ച ജയിലർ ആഴ്‌ചയാണെന്ന് നടൻ ധനുഷ് ട്വിറ്ററില്‍ കുറിച്ചിരിക്കുകയാണ്. ഇത് ജയിലർ ആഴ്‌ചയാണ് ധനുഷ് ട്വീറ്റ് ചെയ്‌തു. ധനുഷിന്‍റെയും രജനികാന്തിന്‍റെയും ആരാധകർ അവരുടെ സൗഹൃദം ആഘോഷിക്കാൻ കമന്‍റ്‌ സെക്ഷനിൽ എത്തി. കൂടാതെ നായകന്മാർക്ക് ആരാധകരുണ്ടാകും എന്നാല്‍ ഹീറോകൾ തന്നെ നമ്മുടെ തലൈവരുടെ ആരാധകരാണെന്ന് വിജയ് ആരാധകന്‍ കമന്‍റ് ചെയ്‌തു.

രണ്ട് വർഷത്തിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമായതിനാല്‍ പാൻ-ഇന്ത്യൻ ബോക്‌സോഫിസിൽ ജയിലര്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം ഓഗസ്റ്റ് 10ന് വലിയ റിലീസിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആരാധകർ താരത്തെ പുതിയ വേഷത്തില്‍ കാണാനുള്ള ആവേശത്തിലാണ്. രജനികാന്തിന്‍റെ 169-ാമത് ചിത്രവും സംവിധായകൻ നെൽസന്‍റെ നാലാമത്തെ ചിത്രവുമാണ് ജയിലര്‍.

ചിത്രത്തിന്‍റെ റിലീസിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ധനുഷും സന്തോഷം പ്രകടിപ്പിച്ചതോടെ രജനികാന്തിന്‍റെ ആരാധകര്‍ കൂടുതൽ ആഹ്ളാദത്തിലാണ്. ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ വരെ എത്തി നില്‍ക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ ചിത്രമായ ജയിലർ. വിദേശത്ത് ചിത്രത്തിനായുള്ള റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു.

ആദ്യ ദിവസം തന്നെ തമിഴ്‌നാട്ടില്‍ 90 ശതമാനം തിയേറ്ററുകളിലും റെക്കോഡ് സൃഷ്‌ടിച്ചുകൊണ്ട് ചിത്രം പുറത്തിറക്കാനാണ് സാധ്യത. നെൽസൺ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ ചിത്രത്തില്‍ പ്രായമായ പൊലീസുകാരന്‍റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യൻ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. തമന്ന ഭാട്ടിയയാണ് ചിത്രത്തില്‍ നായിക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. ആക്ഷൻ ത്രില്ലറായ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സ്റ്റണ്ട് ശിവയാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലറായ ജയിലർ ഷോകേസ് ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. ജാക്കി ഷ്രോഫ് രജനികാന്തിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതാണ് ട്രെയിലറിലെ ഒരു രംഗം. രമ്യ കൃഷ്‌ണന്‍, യോഗി ബാബു, വിനായകന്‍, മിര്‍ണ മേനോന്‍, നാഗ ബാബു, സുനില്‍, ജാഫര്‍ സാദിഖ്, ബില്ലി മുരളി, റിത്വിക്, കിഷോര്‍, മിഥുന്‍, കരാട്ടെ കാര്‍ത്തി, മാരിമുത്ത്, സുനില്‍വാസന്ത് രവി, ശരവണന്‍, സുഗന്തന്‍, അര്‍ഷാദ് എന്നിങ്ങനെ വലിയ താരനിര ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന്‍റെ ഇതിഹാസ നടന്‍ മോഹന്‍ലാലും ചിത്രത്തില്‍ എത്തുന്നുണ്ട്.

also read : "രജനികാന്തിനെ നേരിടാൻ ധ്യാൻ ശ്രീനിവാസൻ", ഓഗസ്റ്റ് 10 ന് വരുന്നത് രണ്ട് 'ജയിലര്‍': ധ്യാൻ ചിത്രം റിലീസിന്

ABOUT THE AUTHOR

...view details