Dhanush movie The Grey Man: ധനുഷിന്‍റെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് 'ദ് ഗ്രേ മാന്‍'. ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ സഹോദരന്‍മാര്‍ ഒരുക്കുന്ന ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ചിത്രമാണിത്. 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം' സംവിധായകരായ അന്തോണി, ജോ റൂസോ എന്നിവരാണ് ചിത്രത്തിന്‍റെ സംവിധാനം.
Dhanush first look in The Grey Man: സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 'ദ് ഗ്രേ മാനി'ലെ ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫസ്‌റ്റ്‌ലുക്കിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
നിരവധി താരങ്ങളാണ് ധനുഷിന്‍റെ ഫസ്‌റ്റ്‌ലുക്കിന് ആശംസകളും കമന്‍റുകളുമായി രംഗത്തെത്തിയത്. പോസ്‌റ്ററിന് താഴെയായി 'അതിശയകരം ബ്രോ' എന്ന് നടന്‍ പ്രസന്ന കുറിച്ചു. സിനിമയ്‌ക്കായി കാത്തിരിക്കാനാകില്ലെന്ന് നടി ഐശ്വര്യ ലക്ഷ്‌മിയും കുറിച്ചു.
The Grey Man stars: സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സ്, റയാന്‍ ഗോസ്ലിങ് എന്നിവര്‍ക്കൊപ്പമാകും 'ദ് ഗ്രേ മാനില്‍' ധനുഷ് എത്തുക. അനാ ഡെ അര്‍മാസ് ആണ് ചിത്രത്തിലെ നായിക. വാഗ്നര്‍ മൗറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ടര്‍സ് എന്നിവരും സിനിമയില്‍ വേഷമിടും.