കേരളം

kerala

ETV Bharat / entertainment

'അയ്യേ ഇതാണോ ഹീറോ'; 'സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു'; തുറന്ന് പറഞ്ഞ് ധനുഷ്‌ - തുറന്ന് പറഞ്ഞ് ധനുഷ്‌

Dhanush about body shaming: താന്‍ ബോഡിഷെയ്‌മിങ്ങിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ധനുഷ്‌. ധനുഷിന്‍റെ സിനിമ കരിയര്‍ ആരംഭിച്ച സമയത്താണ് നടന്‍ ബോഡിഷെയ്‌മിങ്ങിന് ഇരയായത്‌.

Dhanush about body shaming  Dhanush Hollywood movie  തുറന്ന് പറഞ്ഞ് ധനുഷ്‌  ബോഡിഷെയ്‌മിങ്ങിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ധനുഷ്‌
'അയ്യേ ഇതാണോ ഹീറോ'; 'സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു'; തുറന്ന് പറഞ്ഞ് ധനുഷ്‌

By

Published : Jul 8, 2022, 6:06 PM IST

Dhanush Hollywood movie: ധനുഷിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ഹോളിവുഡ്‌ ചിത്രമാണ് 'ഗ്രേമാന്‍'. പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. റൂസ്സോ ബ്രദേഴ്‌സ്‌ സംവിധാനം ചെയ്‌ത 'ഗ്രേമാന്‍' ജൂലൈ 15നാണ് പ്രദര്‍ശനത്തിനെത്തുന്നത്‌. ചിത്രം റിലീസിനോടടുക്കുമ്പോള്‍ ധനുഷിന്‍റെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുകയാണ്.

Dhanush about body shaming: താന്‍ ബോഡിഷെയ്‌മിങ്ങിന് ഇരയായിട്ടുണ്ടെന്ന ധനുഷിന്‍റെ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്‌. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്‌ത 'കാതല്‍ കൊണ്ടേന്‍' എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് താന്‍ കടുത്ത ബോഡി ഷെയ്‌മിങ്ങിന് ഇരയായിട്ടുണ്ടെന്ന വിവരം ധനുഷ് പറയുന്നത്‌.

'കാതല്‍ കൊണ്ടേന്‍ ചിത്രീകരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു. ആരാണ് ഈ സിനിമയിലെ നായകനെന്ന്. പരിഹസിക്കുമെന്ന് അറിയാവുന്നതിനാലും അത് താങ്ങാനുള്ള ശേഷി എനിക്ക് ഇല്ലാത്തതിനാലും ഈ സിനിമയില്‍ അഭിനയിക്കുന്ന മറ്റൊരു നടനെ ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. അതാണ് ഹീറോ എന്ന് പറഞ്ഞു.

കുറച്ച് സമയത്തിന് ശേഷം അവര്‍ ഞാനാണ് നായകന്‍ എന്നറിഞ്ഞു. അയ്യേ ഇതാണോ ഹീറോ, ഈ ഓട്ടോ ഡ്രൈവര്‍ ആണ് ഹീറോ പോലും. സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. അന്നെനിക്ക് ഇത്തരം പരിഹാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തിയില്ലായിരുന്നു. പിന്നീട്‌ ഞാന്‍ ചിന്തിച്ചു. എന്തുകൊണ്ട്‌ ഒരു ഓട്ടോ ഡ്രൈവർക്ക് നായകന്‍ ആയിക്കൂടാ. അതാണ് എന്നെ ഇവിടെ എത്തിച്ചത്‌.'-ധനുഷ്‌ പറഞ്ഞു.

കാതല്‍ കൊണ്ടേന്‍ സിനിമ തിയേറ്ററുകളിലെത്തി ഗംഭീര വിജയമായതോടെ ധനുഷിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ തമിഴകത്ത്‌ തന്‍റേതായൊരിടം ധനുഷ്‌ വെട്ടിപ്പിടിച്ചു. നാല്‌ ദേശീയ പുരസ്‌കാരങ്ങള്‍, ഏഴ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങളും ധനുഷിനെ തേടിയെത്തിയിരുന്നു.

Also Read:ഞങ്ങളുടെ ധനുഷ് എവിടെയെന്ന് ആരാധകര്‍, ഒടുവില്‍ സൂപ്പര്‍താരത്തിന്‍റെ പോസ്‌റ്റര്‍ പങ്കുവച്ച് 'ദി ഗ്രേ മാന്‍' ടീം

ABOUT THE AUTHOR

...view details