Dev Mohan character poster in Shaakuntalam: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ശാകുന്തളം'. സിനിമയില്‍ ദേവ് മോഹന്‍ ആണ് സാമന്തയുടെ നായകനായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ദേവ് മോഹന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
Dev Mohan as Dushyant: ദുഷ്യന്തന്‍ ആയാണ് ശാകുന്തളത്തില്‍ ദേവ് മോഹന്‍ വേഷമിടുന്നത്. താരം തന്നെയാണ് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 'എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു വേഷം.'-ഇപ്രകാരം കുറിച്ച് കൊണ്ടാണ് ദേവ് മോഹന്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ജയസൂര്യ നായകനായെത്തിയ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെയാണ് ദേവ് മോഹന്‍ ശ്രദ്ധേയമാകുന്നത്.
കാളിദാസന്‍റെ പ്രശസ്‌തമായ 'അഭിജ്ഞാന ശാകുന്തളം'എന്ന കൃതിയെ ആസ്‌പദമാക്കി ഗുണശേഖര്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച കോസ്‌റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുള്ള നീതു ലുല്ലയാണ് ശകുന്തളയായി എത്തുന്ന സാമന്തയെ അണിയിച്ചൊരുക്കുക.