കേരളം

kerala

ETV Bharat / entertainment

ദേവ് മോഹന്‍റെ 'പുള്ളി' ഡിസംബർ 8ന്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു - dev mohan

Dev Mohan's Pulli hits theaters on December 8 : ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആരാധകർ

Dev Mohans Pulli hits theaters on December 8  Dev Mohans Pulli  Dev Mohans Pulli on December 8  ദേവ് മോഹന്‍റെ പുള്ളി ഡിസംബർ 8ന്  ദേവ് മോഹന്‍റെ പുള്ളി  പുള്ളി റിലീസ്  പുള്ളി സിനിമ  dev mohan new movies  malayalam new movies  Malayalam upcoming movies  പുള്ളി ഡിസംബർ 8ന്  പുള്ളി ഡിസംബർ 8ന് തിയേറ്ററുകളിൽ  പുള്ളി പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു  ജിജു അശോകൻ  ജിജു അശോകൻ  dev mohan  പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
dev mohan starrer pulli got new release date

By ETV Bharat Kerala Team

Published : Nov 28, 2023, 5:09 PM IST

'സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ പ്രേക്ഷക മനം കീഴടക്കിയ ദേവ് മോഹന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'പുള്ളി'. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ് (Dev Mohan starrer pulli got new release date ). ഡിസംബർ എട്ടിന് പുള്ളി തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലെത്തും (Dev Mohan's Pulli hits theaters on December 8).

നേരത്തെ ഡിസംബര്‍ ഒന്നിന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെയാണ് 'പുള്ളി'യുടെ അണിയറപ്രവര്‍ത്തകര്‍ പുതുക്കിയ തീയതി പുറത്തുവിട്ടത്. കമലം ഫിലിംസിന്‍റെ ബാനറിൽ ടി ബി രഘുനാഥനാണ് ഈ ചിത്രത്തിന്‍റെ നിർമാണം.

'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന 'പുള്ളി'യിൽ മീനാക്ഷി ദിനേശ് ആണ് നായികയായി എത്തുന്നത്. 'പൊറിഞ്ചു മറിയം' ജോസിൽ നൈല ഉഷ അവതരിപ്പിച്ച മറിയത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച മീനാക്ഷി അടുത്തിടെ നസ്‌ലിൻ നായകനായ '18 പ്ലസി'ൽ നായികയായെത്തി കയ്യടി നേടിയിരുന്നു. ഇന്ദ്രന്‍സും 'പുള്ളി'യിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അടുത്തിടെയാണ് 'പുള്ളി'യുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഉദ്വേഗം നിറഞ്ഞ ട്രെയിലർ മികച്ച പ്രതികരണമാണ് നേടിയത്. ഉദ്വേഗവും കൗതുകവും നിറഞ്ഞ രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലർ ജയിൽ പശ്‌ചാത്തലമാക്കിയാണ് അണിയിച്ചൊരുക്കിയത്. അത്യുഗ്രൻ ആക്ഷൻ - മാസ് രംഗങ്ങളും ചിത്രത്തിലുടനീളം ഉണ്ടാവുമെന്ന് സൂചന തരുന്നതായിരുന്നു ട്രെയിലർ.

READ MORE:'നിന്നെ രക്ഷിക്കാൻ നീ മാത്രേയുള്ളൂ സ്റ്റീഫാ...'; ഉദ്വേഗം നിറച്ച് 'പുള്ളി' ട്രെയിലർ പുറത്ത്

ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാൽ ആണ്. 'മനുഷ്യര്‍' എന്ന മ്യൂസിക് ബാന്‍ഡ് ആണ് ചിത്രത്തിലെ സ്‌പെഷ്യൽ ട്രാക്‌സ് ഒരുക്കുന്നത്. ഇതാദ്യമായാണ് ഒരു സിനിമയ്‌ക്ക് മ്യൂസിക് ബാന്‍ഡ് സംഗീത സംവിധാനം നിർവഹിക്കുന്നത് എന്നതും ശ്രദ്ധേയം. പശ്ചാത്തല സംഗീതം ഒരുക്കുന്നതും ബിജിബാൽ തന്നെ.

ബിനുകുര്യൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം ദീപു ജോസഫും കൈകാര്യം ചെയ്യുന്നു. ലേഖ ഭാട്ടിയ ആണ് ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസർ. പ്രശാന്ത് മാധവ് കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസര്‍ കെ ജി രമേശ് ആണ്.

ത്രിൽസ് - വിക്കി മാസ്റ്റർ, വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്. ട്രെയിലർ, ടീസർ, : മനുഷ്യർ, അസോസിയേറ്റ് ഡയറക്‌ടർ - എബ്രഹാം സൈമൺ, ഫൈനൽ മിക്‌സിംഗ് - ഗണേഷ് മാരാർ, കളറിസ്റ്റ് - ലിജു പ്രഭാകർ, വിഎഫ്എക്‌സ് - മാഗസിൻ മീഡിയ, ഡിസൈൻ - സീറോ ക്ളോക്ക് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details