Deepika wrote a poem at 12: ബിഗ് സ്ക്രീനിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ ബോളിവുഡ് താര സുന്ദരിക്ക് മുഖവുരയുടെ ആവശ്യമില്ല. അഭിനേതാവ് എന്നതിലുപരി ദീപിക പദുകോണ്‍ ഒരു ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ ആണെന്നും ആരാധകര്‍ക്കറിയാം. എന്നാല്‍ 12 വയസുള്ളപ്പോള്‍ തന്നിലെ കവയത്രിയെ പുറത്തെടുത്ത വിവരം അധികമാര്‍ക്കും അറിയില്ല.
Deepika Padukone shares the poem: ദീപികയുടെ കവിതയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കവിതാരചനയില്‍ തന്‍റെ ആദ്യത്തെയും അവസാനത്തെയും ശ്രമം എന്ന അടിക്കുറിപ്പോടെയാണ് താരം കവിത ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ഐ ആം' എന്ന പേരിലുള്ള കവിതയാണ് താരം പങ്കുവച്ചിരിക്കുന്നത്.
'കവിതാരചനയില്‍ തന്‍റെ ആദ്യത്തെയും അവസാനത്തെയും ശ്രമം! ഇത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. എനിക്കന്ന് 12 വയസ്സ്. കവിതയിലെ ആദ്യത്തെ രണ്ട് വാക്കുകള്‍ മാത്രമേ തന്നിരുന്നുള്ളു. ബാക്കിയെല്ലാം ചരിത്രം!' -ഇപ്രകാരമാണ് കവിത പങ്കുവച്ച് ദീപിക കുറിച്ചത്. ദീപികയുടെ കവിതയെ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മനോഹരമായ കവിത എന്നാണ് പലരും പോസ്‌റ്റിന് താഴെ കമന്‍റ് ചെയ്‌തിരിക്കുന്നത്.