ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിനെ ഖത്തര്‍ എയര്‍വേസിന്‍റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. തങ്ങളുടെ ഏറ്റവും പുതിയ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ലോക പ്രശസ്‌ത ഇന്ത്യന്‍ സൂപ്പര്‍ താരം ദീപികയുമായി സഹകരിച്ച് ഖത്തര്‍ എയര്‍വേയ്‌സ് പുതിയ ബ്രാന്‍ഡ് കാമ്പയിന് തുടക്കം കുറിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ ദീപിക പദുക്കോണ്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. 'ഖത്തര്‍ എയര്‍വേയ്‌സിന്‍റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കാരണം അതിന് സമാനമായി മറ്റൊന്നുമില്ല.' -ഇപ്രകാരമാണ് ദീപിക കുറിച്ചത്.
ഖത്തര്‍ എയര്‍വേയ്‌സും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ എയര്‍വേയ്‌സിന്‍റെ പ്രീമിയം അനുഭവം പുനര്‍ നിര്‍വചിക്കാനുള്ള എയര്‍ലൈനിന്‍റെ ശ്രമത്തിന്‍റെ പരിസമാപ്‌തിയാണ് ഈ കാമ്പയിൻ ലോഞ്ച്.
പ്രത്യേകിച്ചും ഹമദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ വിപുലീകരണത്തില്‍ പ്രധാനമായ ഓര്‍ച്ചാഡിന്‍റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രീമിയം അനുഭവം അവതരിപ്പിക്കുക എന്നതാണ് കാമ്പയിന്‍റെ ലക്ഷ്യമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചൊവ്വാഴ്‌ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ എയര്‍വേയ്‌സുമായുള്ള ദീപികയുടെ യാത്രയെ ആഡംബരത്തിന്‍റെയും ചാരുതയുടെയും ഒരു പുതിയ തലത്തിലേയ്‌ക്ക് ബന്ധിപ്പിക്കുന്ന കാമ്പയിനൊപ്പം 'എയിന്‍റ് നോബടി' എന്ന ട്രാക്കും പുറത്തിറക്കി.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായ ഹമദ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലൂടെ ഖത്തര്‍ എയര്‍വേയ്‌സിന്‍റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ പ്രീമിയം അനുഭവം ദീപിക അനുഭവിച്ചറിയുന്നു. ഇതേകുറിച്ച് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കര്‍ പ്രതികരിച്ചു.
'ഖത്തര്‍ എയര്‍വേയ്‌സിന്‍റെ മികവിനായി ഞങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നു. ഖത്തർ എയർവേയ്‌സ് തങ്ങളുടെ ഉപഭോക്താക്കൾക്ക്, പ്രീമിയം അനുഭവങ്ങൾ എങ്ങനെയുള്ളതെന്ന് ദീപിക പദുക്കോണ്‍ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. ഞങ്ങളുടെ ബ്രാൻഡിന് അനുയോജ്യമായ ആഗോള ആകർഷണം ഉള്ളതിനാൽ ദീപിക ഒരു വ്യക്തമായ തെരഞ്ഞെടുപ്പാണ്. ഖത്തർ എയർവേയ്‌സിന്‍റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി ദീപികയെ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.' -ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.
Also Read:'15 വര്‍ഷത്തെ നിന്‍റെ പരിണാമത്തില്‍ അഭിമാനം'; പ്രിയങ്കയ്‌ക്ക് ഷാരൂഖിന്‍റെ മനോഹര പിറന്നാള്‍ ആശംസകള്‍