കേരളം

kerala

ETV Bharat / entertainment

ദീപിക പദുകോണ്‍ റാമോജി ഫിലിം സിറ്റിയില്‍ - Project K latest news

Deepika Padukone in Hyderabad: 'പ്രോജക്‌ട്‌ കെ'യുടെ ചിത്രീകരണത്തിനായി ദീപിക പദുകോണ്‍ ഹൈദരാബാദില്‍. ഹൈദരാബാദിലെ പ്രശസ്‌തമായ റാമോജി ഫിലിംസിറ്റിയിലാണ് താരം എത്തിച്ചേര്‍ന്നിരിക്കുന്നത്‌.

Deepika Padukone in Hyderabad  Projeck K shoot in Ramoji Film City  Deepika Padukone in Ramoji Film City  Project K latest news  ദീപിക പദുകോണ്‍ റാമോജി ഫിലിം സിറ്റിയില്‍
ദീപിക പദുകോണ്‍ റാമോജി ഫിലിം സിറ്റിയില്‍...

By

Published : Apr 13, 2022, 11:23 AM IST

Deepika Padukone in Ramoji Film City: ബോളിവുഡ്‌ താര സുന്ദരി ദീപിക പദുകോണിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'പ്രോജക്‌ട്‌ കെ'. 'പ്രോജക്‌ട്‌ കെ'യുടെ ചിത്രീകരണം പുനരാരംഭിക്കാനായി താരം ഇപ്പോള്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ എത്തിയിരിക്കുകയാണ്. 'പ്രോജക്‌ട്‌ കെ'യുടെ മറ്റൊരു ഷെഡ്യൂളിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്‌.

Deepika Padukone in Hyderabad: ഹൈദരാബാദിലേക്ക്‌ പോകാനായി തിങ്കളാഴ്‌ച രാത്രിയില്‍ മുംബൈ വിമാനത്താവളത്തില്‍ ഡെനിം ലുക്കിലെത്തിയ പ്രിയങ്ക പാപ്പരാസികളുടെ ക്യാമറക്കണ്ണുകളില്‍ ഉടക്കിയിരുന്നു. ഹൈദരാബാദിലെ പ്രശസ്‌തമായ റാമോജി ഫിലിം സിറ്റിയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സെറ്റുകളിലാകും 'പ്രോജക്‌ട്‌ കെ' യുടെ ഭൂരിഭാഗവും ചിത്രീകരിക്കുക. എക്കാലത്തെയും ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രമാണിത്‌.

Projeck K shoot in Ramoji Film City: ദീപികയും പ്രഭാസും അഭിനയിക്കുന്ന ചില നിർണായക സീക്വൻസുകൾ ഈ ഷെഡ്യൂളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ദീപികയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പ്രോജക്റ്റ് കെ'. പ്രമുഖ തെലുങ്ക് നിർമ്മാതാവ് സി.അശ്വിനി ദത്താണ് നിര്‍മാണം. 2023ൽ 'പ്രോജക്‌ട്‌ കെ' റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. ഷൂജിത്‌ സര്‍ക്കാരിന്‍റെ 'പികു'വിന്‌ ശേഷം അമിതാഭ്‌ ബച്ചനൊപ്പമുള്ള ദീപികയുടെ രണ്ടാമത്തെ ചിത്രമാണ് 'പ്രോജക്‌ട്‌ കെ'.

Project K latest news: പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രം പാന്‍ ഇന്ത്യ പ്രോജക്‌ടാണ്‌. 'പ്രോജക്‌ട്‌ കെ' എന്നാണ് സിനിമക്ക്‌ താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്‌. നാഗ്‌ അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ്‌ ആണ് നായകനായെത്തുന്നത്‌. അമിതാഭ്‌ ബച്ചനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

Also Read:'നിങ്ങളുടെ സ്‌നേഹം അളവറ്റതാണ് '; ബിഗ്‌ ബിക്ക്‌ രുചിയേറും ഭക്ഷണം വിളമ്പി പ്രഭാസ്‌

ABOUT THE AUTHOR

...view details