മുംബൈ (മഹാരാഷ്‌ട്ര):ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചബോളിവുഡ് നടി ദീപിക പദുകോണിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. ഇന്നലെ (27.09.2022) രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ നടിയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗികമായ വിവരം പുറത്തുവന്നിട്ടില്ല.
ദീപിക പദുകോണിന്‍റെ ആരോഗ്യനിലയിൽ പുരോഗതി - ഫൈറ്റർ
ഇന്നലെ രാത്രിയാണ് ദീപിക പദുകോണിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ നടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായാണ് വിവരം.
ദീപിക പദുകോണിന്‍റെ ആരോഗ്യനിലയിൽ പുരോഗതി
താരം നിരവധി പരിശോധനകൾക്ക് വിധേയമായതായാണ് റിപ്പോർട്ടുകൾ. കുറച്ച് മാസങ്ങൾക്കു മുൻപ് ഹൈദരാബാദിൽ വച്ചും ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പം പ്രൊജക്റ്റ് കെ, ഹൃത്വിക് റോഷനുമൊത്തുള്ള ഫൈറ്റർ, ഷാരൂഖ് ഖാനും ജോൺ എബ്രഹാമിനുമൊപ്പം പത്താൻ എന്നിവയാണ് താരത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.