Deepika Padukone hospitalised: ഹൃദയമിടിപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താര സുന്ദരി ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ 'പ്രോജക്‌ട് കെ' സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് താരത്തിന്‍റെ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ ദീപികയെ ഹൈദരാബാദിലെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Deepika Padukone back to Project K location: ചികിത്സയ്‌ക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടര്‍ന്ന് താരം വീണ്ടും ഷൂട്ടിംഗ് സെറ്റില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വിശദമായ പരിശോധനയ്‌ക്ക് ശേഷം ഹൃദയമിടിപ്പ് സ്ഥിരമായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രി അധികൃതര്‍ വിട്ടയച്ചത്.
Deepika with Prabhas: ദീപിക പദുകോണിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'പ്രോജക്‌ട് കെ'. സിനിമയുടെ ഷൂട്ടിങിനായാണ് താരം ഹൈദരാബാദില്‍ എത്തിയത്. പ്രഭാസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഇതാദ്യമായാണ് പ്രഭാസിനൊപ്പം ദീപിക വേഷമിടുന്നത്. അമിതാഭ് ബച്ചനും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. ദിഷ പടാണിയും പ്രധാന റോളിലുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ സംവിധാനം നാഗ് അശ്വിനാണ്