സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റി പോസ്‌റ്റുകൾ തേടി ആരാധകർ എത്തുന്നത് സാധാരണയാണ്. തങ്ങളുടെ ആരാധന വ്യക്തികളുടെ ചിത്രങ്ങളും വീഡിയോകളും സ്വന്തം പേജുകളിലൂടെ പങ്കുവയ്‌ക്കാനും ചിലർ മറക്കാറില്ല. എന്നാൽ ഇൻസ്‌റ്റഗ്രാമിൽ വന്ന ഒരു വൈറൽ റീൽ കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോൺ. സമൂഹമാധ്യമത്തിൽ കണ്ട ആ രസകരമായ വീഡിയോ തന്‍റെ സ്വന്തം പേജിലൂടെ താരം പങ്കുവയ്‌ക്കുക കൂടി ചെയ്‌തതോടെ വീഡിയോ കൂടുതൽ ചർച്ചയായി.
Deepika Padukone about viral video: 'ഇത് ഒരു സംഭവമാണ്, ഇപ്പോൾ എന്‍റെ ജീവിതവും.. ' വൈറൽ വീഡിയോ പങ്കിട്ടുകൊണ്ട് ദീപിക പദുക്കോൺ അടിക്കുറിപ്പെഴുതി. സോഷ്യൽ മീഡിയ സെൻസേഷനും യൂട്യൂബറുമായ യുവതി ഒരു നൃത്താധ്യാപികയെ തമാശയായി അനുകരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇൻസ്‌റ്റഗ്രാമിൽ മാത്രം എട്ട് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ആറാഴ്‌ച മുമ്പ് സമൂഹ മാധ്യമ ഉപയോക്താവായ ധർണ ദുർഗയാണ് വീഡിയോ പങ്കുവച്ചത്.
also read:'പഠാന്‍ ഗാനത്തില്‍ ദീപികയ്‌ക്ക് പകരം ഈ സ്‌ത്രീയെ അവതരിപ്പിക്കുമായിരുന്നു': ഷാരൂഖ് ഖാന്‍
ഇതേ വീഡിയോ ദീപിക പദുക്കോണിന് പുറമെ ദംഗൽ ഫെയിം ഫാത്തിമ സന ഷെയ്‌ഖ്, മറ്റൊരു സോഷ്യൽ മീഡിയ താരം യഷ്‌രാജ് മുഖാട്ടെ, യൂട്യൂബർ പ്രജക്ത കോലി എന്നിവരും ലൈക്ക് ചെയ്‌തിരുന്നു. രസകരമായ വീഡിയോയുടെ താഴെ താരങ്ങളും കമന്‍റുകളിലൂടെ പ്രതികരിച്ചു.