ഡിസി, മാർവൽ ഫാൻസിനും, കോമിക് സിനിമകൾ ഇഷ്‌ട്ടപ്പെടുന്നവർക്കും ഏറെ സന്തോഷിക്കാൻ വകയുളള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അമേരിക്കൻ ചലച്ചിത്ര നിർമാതാവും ഡിസി മേധാവിയുമായ ജെയിംസ് ഗൺ 'സൂപ്പർമാൻ: ലെഗസി' എന്ന സൂപ്പർമാൻ സീരിസിലെ പുതിയ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്നതാണ് ആരാധകരിൽ ആകാംഷ സൃഷ്‌ട്ടിക്കുന്നത്. അമേരിക്കൻ വിനോദ വാരികയായ വെറൈറ്റി പറയുന്നതനുസരിച്ച് സൂപ്പർമാൻ ഫ്രാഞ്ചൈസിയുടെ മുമ്പ് പ്രഖ്യാപിച്ച തിരിച്ചു വരവിന് താൻ നേതൃത്തം നൽകുമെന്നാണ് സംവിധായകൻ അറിയിച്ചത്. ജെയിംസ് ഗൺ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം നിർവഹിക്കുന്നത് സഫ്രാൻ ആണ്.
'സൂപ്പർമാൻ: ലെഗസി': ‘അതെ, ഞാൻ സംവിധാനം ചെയ്യുന്ന സൂപ്പർമാൻ: ലെഗസി ജൂലൈ 11, 2025-ന് റിലീസ് ചെയ്യും. റിലീസ് തീയതി കണ്ടപ്പോൾ എൻ്റെ സഹോദരൻ മാറ്റ് കരയാൻ തുടങ്ങി. അത് എന്തിനാണെന്നാ എനിക്ക് മനസിലായില്ല. എന്തിനാണ് കരയുന്നത് എന്നു ഞാൻ അവനോട് ചോദിച്ചു, തുടർന്ന് "ചേട്ടാ, ഇത് അച്ഛൻ്റെ ജന്മദിനമാണ്." അവൻ എന്നോട് പറഞ്ഞു. എനിക്കത് മനസിലായിരുന്നില്ല. 'സൂപ്പർമാൻ: ലെഗസി' 2025 ജൂലൈ 11-ന് റിലീസിന് ഒരുങ്ങുകയാണ്.’ ന്യൂയോർക്ക് സിറ്റിയുടെ മേഘങ്ങൾക്കു മുകളിൽ ശാന്തനായി ഇരിക്കുന്ന സൂപ്പർമാൻ്റെ ഒരു ചിത്രം പങ്കുവച്ചു കൊണ്ട് ജെയിംസ് ഗൺ തൻ്റെ ട്വിറ്ററിൽ കുറിച്ചു.
മൂന്ന് വർഷം മുമ്പ് എനിക്ക് എൻ്റെ അച്ഛനെ നഷ്ടപ്പെട്ടു‘ഏകദേശം മൂന്ന് വർഷം മുമ്പ് എനിക്ക് എൻ്റെ അച്ഛനെ നഷ്ടപ്പെട്ടു. എൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എൻ്റെ അച്ഛൻ. എൻ്റെ കുട്ടിക്കാലത്ത് എന്നെ മനസിലാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാൽ എൻ്റെ കോമിക്സിനോടുള്ള ഇഷ്ടത്തെയും, സിനിമയോടുള്ള എൻ്റെ ഇഷ്ടത്തെയും അദ്ദേഹം എന്നും പിന്തുണച്ചു. അച്ഛൻ ഇല്ലാതെ ഞാൻ ഈ സിനിമ ചെയ്യില്ല.’ ഈ ഒരു പോയിൻ്റിലേക്കുള്ള എൻ്റെ യാത്ര അത് വളരേ ഏറെ ദുരമുള്ള ഒരു പാതയായിരുന്നു. വർഷങ്ങൾക്ക് മുമ്പേ തന്നെ എനിക്ക് സൂപ്പർമാൻ സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാൽ ഞാൻ അത് വേണ്ടെന്നു വക്കുകയായിരുന്നു. സൂപ്പർമാൻ അർഹിക്കുന്ന മാന്യത നൽകിയ ഒരു വേറിട്ടതും, രസകരവുമായ രീതിയിൽ അവതരിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാലാണ് ആദ്യത്തെ പ്രാവശ്യം ഞാൻ സിനിമ വേണ്ടെന്നു പറഞ്ഞത്.’ ഗൺ കൂട്ടിച്ചേർത്തു.