കേരളം

kerala

ETV Bharat / entertainment

ദർശന രാജേന്ദ്രൻ്റെ 'ഹെർ ഡൊമിനൻസ്' ലിറിക്കൽ വീഡിയോ പുറത്ത് - darshana rajendran

ദർശന രാജേന്ദ്രൻ പ്രധാന കഥാപാത്രമായെത്തുന്ന 'പുരുഷ പ്രേതം' സിനിമയിലെ 'ഹെർ ഡൊമിനൻസ്' എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.

Her Dominance lyrical video is out  Her Dominance  Her Dominance lyrical video  ഹെർ ഡൊമിനൻസ്  ദർശന രാജേന്ദ്രൻ  പുരുഷ പ്രേതം  ലിറിക്കൽ വീഡിയോ  കൊച്ചി  lyrical video is out  Her Dominance darshana rajendran
ദർശന രാജേന്ദ്രൻ്റെ 'ഹെർ ഡൊമിനൻസ്' ലിറിക്കൽ വീഡിയോ പുറത്ത്

By

Published : Apr 8, 2023, 7:51 PM IST

ദർശന രാജേന്ദ്രൻ, അലക്‌സാണ്ടർ പ്രശാന്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയാണ് ‘പുരുഷ പ്രേതം’. നിരവധി പുരസ്‌കാരങ്ങൾ നേടിയ ‘ആവാസവ്യൂഹം’ എന്ന സിനിമയുടെ സംവിധായകനായ ക്രിഷാന്ദാണ് ‘പുരുഷ പ്രേതം’ ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സോണി ലിവിൽ ഡയറക്‌ട് ഒടിടി റിലീസായി എത്തിയ സിനിമ ഇതിനോടകം തന്നെ വൻ ഹിറ്റായി മാറിക്കഴിഞ്ഞു. എൻ്റർടെയ്‌നർ വിഭാഗത്തിൽ ഇറങ്ങുന്ന സിനിമയിലെ ഏറ്റവും പുതിയ ഗാനം ‘ഹെർ ഡൊമിനൻസ്’ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

നായിക കഥാപാത്രത്തിൻ്റെ സ്വഭാവ സവിശേഷതകള്‍: സിനിമയിൽ പ്രധാന വേഷം അവതരിപ്പിക്കുന്ന ദർശന രാജേന്ദ്രൻ്റെ കഥാപാത്രത്തെ ചുറ്റിപറ്റിയുള്ളതാണ് ഏറ്റവും പുതിയ ഗാനം. ഇംഗ്ലീഷിലാണ് ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഒരുക്കിയിരിക്കുന്നത്. ഗാനം ഇറങ്ങി ഇതിനോടകം തന്നെ ഏറെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു. സഹനടിയായും, നായികയായും, സ്വഭാവ നടിയായുമെല്ലാം താൻ കൈ വച്ച കഥാപാത്രങ്ങളിലെല്ലാം തിളങ്ങിയ താരമാണ് ദർശന രാജേന്ദ്രൻ. വെള്ള തുണികൊണ്ട് പൊതിഞ്ഞ നിലയിൽ ഒരു മരത്തിൽ തൂങ്ങിയാടുന്ന മൃതദേഹങ്ങളെ കാണിച്ചു കൊണ്ടാണ് സിനിമയുടെ വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ചിത്രത്തിലെ ചില രംഗങ്ങൾ ഗ്രാഫിക്‌സ് ഉപയോഗിച്ച് എഡിറ്റ് ചെയ്‌തുകൊണ്ടുള്ള ഭാഗങ്ങളോടെയാണ് ലിറിക്കൽ വീഡിയോ മുന്നോട്ട് പോകുന്നത്. സിനിമയിലെ ദർശനയുടെ കഥാപാത്രത്തിൻ്റെ ചില ഭാഗങ്ങൾ എടുത്തു കാണിക്കുന്ന ഗാനം സിനിമയിലെ നായിക കഥാപാത്രത്തിൻ്റെ സ്വഭാവ സവിശേഷതകളാണ് വിവരിക്കുന്നത്.

വളരെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമയിൽ ദർശനയെ കൂടാതെ അലക്‌സാണ്ടർ പ്രശാന്ത്, ജഗദീഷ്, മാലാ പാർവതി, പ്രമോദ് വെള്ളിനാട്, ജെയിംസ് ഏലിയാസ്, അജയ് ഘോഷ്, സഞ്ജു ശിവറാം, പൂജ മോഹൻരാജ്, സിൻസ് ഷാൻ, ജോളി ചിറയത്ത്, അർച്ചന സുരേഷ്, നിഖിൽ, അരുൺ നാരായണൻ, സുധ സുമിത്ര, ശ്രീനാഥ് ബാബു, ദേശീയ അവാർഡ് നേടിയ സംവിധായകൻ മനോജ് കാന, സംവിധായകൻ ജിയോ ബേബി എന്നിങ്ങനെ വൻ താരനിരയാണ് അണിനിരക്കുന്നത്.

also read:'പുരുഷ പ്രേതം' വരുന്നു... ദര്‍ശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ മുഖ്യവേഷങ്ങളില്‍: ട്രെയിലര്‍ പുറത്ത്

പുരുഷ പ്രേതം സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും സംവിധായകൻ ക്രിഷാന്ദ് തന്നെയാണ്. എഡിറ്റിങ്ങ് സുഹൈൽ ബക്കർ ആണ് കൈകാര്യം ചെയ്‌തിരിക്കുന്നത്. വിഷ്‍ണു രാജൻ, സജിൻ എസ് രാജ്, ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, എയ്ൻസ്റ്റീൻ സാക്ക് പോൾ എന്നിവരോടൊപ്പം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ അലക്‌സാണ്ടർ പ്രശാന്തും ചേർന്നാണ് 'പുരുഷ പ്രേതം' നിർമിക്കുന്നത്. അജ്‍മൽ ഹുസ്‌ബുള്ള സംഗീതം കൈകാര്യം ചെയ്യുന്ന പുരുഷ പ്രേതത്തിൽ എം സി കൂപ്പർ, സൂരജ് സന്തോഷ്, മലയാളം റാപ്പർ ഫെജോ, എന്നിവരാണ് പാടിയിരിക്കുന്നത്.

also read:'ഷുഗർ ലോചൻ' ; 'പുരുഷ പ്രേതം' സിനിമയിലെ വീഡിയോ സോങ് പുറത്ത്

ABOUT THE AUTHOR

...view details