ചണ്ഡിഗഡ് :പ്രശസ്‌ത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിയും, കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദുവും പട്യാല ജയിലില്‍ ഒരേ ബ്ലോക്കില്‍. 2003ലെ മനുഷ്യക്കടത്ത് കേസിലാണ് പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദി അറസ്‌റ്റിലായത്.
കേസില്‍ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഗായകന് ലഭിച്ചത്. 15 വര്‍ഷത്തിന് ശേഷമാണ് കേസ് തീര്‍പ്പുകല്‍പ്പിച്ചത്. ദലേര്‍ മെഹന്ദിക്കൊപ്പം സഹോദരന്‍ ഷംശെര്‍ സിംഗിനും ശിക്ഷ ലഭിച്ചു. ഷംശെറിന് രണ്ട് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. ഈ കേസ് 2003ല്‍ അമേരിക്കയില്‍ രജിസ്‌റ്റര്‍ ചെയ്‌തതാണ്.
Sidhu is locked up in Patiala Jail: 34 വര്‍ഷം പഴക്കമുള്ള കേസിലാണ് നവജ്യോത് സിംഗ് ജയിലിലായത്. അദ്ദേഹം പട്യാല കോടതിയില്‍ കീഴടങ്ങുകയായിരുന്നു. റോഡിലെ തര്‍ക്കത്തില്‍ ഒരാളെ ആക്രമിച്ച കേസിലാണ് ശിക്ഷ.
1998 ഡിസംബര്‍ 27നുണ്ടായ സംഭവത്തില്‍ ആക്രമണത്തിനിരയായ 65 കാരനായ ഗുര്‍നാം സിങ് കൊല്ലപ്പെട്ടിരുന്നു. വാക്കേറ്റത്തിനൊടുവില്‍ ഗുര്‍നാം സിങ്ങിന്‍റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നുമാണ് കേസ്. തുടര്‍ന്ന് സുപ്രീം കോടതി അദ്ദേഹത്തിന് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.
Sidhu and Daler are old friends : നവജ്യോത് സിംഗ് സിദ്ദുവും ദലേര്‍ മെഹന്ദിയും പഴയകാല സുഹൃത്തുക്കളാണ്. നിരവധി ടിവി ഷോകളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.