കേരളം

kerala

ETV Bharat / entertainment

കര്‍ട്ടന്‍ ഉടന്‍ തിയേറ്ററുകളില്‍; ചിത്രീകരണം പുരോഗമിക്കുന്നു - കര്‍ട്ടന്‍

ഹൊറർ ഇമോഷണൽ ത്രില്ലറായി ഒരുങ്ങുന്ന കര്‍ട്ടന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്നു.

Curtain movie shooting progress  Horror emotional thriller Curtain  Curtain will release soon  Curtain crew members  Curtain directed by Aman Rafi  Curtain title poster released  കര്‍ട്ടന്‍ ഉടന്‍ തിയേറ്ററുകളില്‍  കര്‍ട്ടന്‍റെ ചിത്രീകരണം  കര്‍ട്ടന്‍  കര്‍ട്ടന്‍
കര്‍ട്ടന്‍ ഉടന്‍ തിയേറ്ററുകളില്‍

By

Published : Feb 17, 2023, 10:13 AM IST

Curtain movie shooting progress: തെന്നിന്ത്യൻ താരം സോണിയ അഗർവാൾ, മെറീന മൈക്കിൾ, ജിനു ഇ തോമസ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൻ റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കർട്ടൻ'. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

Horror emotional thriller Curtain: ഒരു ഹൊറർ ഇമോഷണൽ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ടു ഹൈഡ് ആന്‍ഡ് റിവീല്‍ സംത്തിങ് എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക.

കര്‍ട്ടന്‍ ഉടന്‍ തിയേറ്ററുകളില്‍

Curtain will release soon: സിനോജ് വർഗീസ്, അമൻ റാഫി, വി.കെ ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, സൂര്യലാൽ ശിവജി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. 'കര്‍ട്ടന്‍' എത്രയും വേഗം തിയേറ്ററുകളിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

Curtain directed by Aman Rafi: അമൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കർട്ടൻ'. പാവക്കുട്ടി ക്രിയേഷൻസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഷിജ ജിനു ആണ് സിനിമയുടെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

Curtain crew members: സന്ദീപ് ശങ്കർ ആണ് ഛായാഗ്രഹണം. മുരളി അപ്പാടത്തും, സണ്ണി മാധവനും ചേർന്നാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ദുര്‍ഗ വിശ്വനാഥ് ആണ് സിനിമയ്‌ക്ക് വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് വൈശാഖ് എം സുകുമാരൻ, സംഘട്ടനം ബ്രൂസ്ലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത് മന്നലാംകുന്ന്.

Curtain title poster released: നടൻ വിജയ് സേതുപതി, സംവിധായകൻ എം പദ്‌മകുമാർ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെ നേരത്തെ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരുന്നു.

Also Read:അഴക് മച്ചാന്‍ സിനിമയുടെ ഓഡിലോ ലോഞ്ച് നടന്നു

ABOUT THE AUTHOR

...view details