കേരളം

kerala

ETV Bharat / entertainment

'ജ' അല്ല, 'ധ'; ലുക്‌മാന്‍, ശ്രീനാഥ് ഭാസി ചിത്രത്തിന്‍റെ പേര് മാറ്റി അണിയറക്കാര്‍ - കൊറോണ ജവാന്‍

'കൊറോണ ജവാന്‍' ഇനിമുതൽ 'കൊറോണ ധവാന്‍'

coronadhavan  corona dhavan  corona dhavan movie title change  corona dhavan movie  corona dhavan movie title  corona dhavan title change  ലുക്‌മാന്‍  ശ്രീനാഥ് ഭാസി  നവാഗതനായ സി സി നിതിൻ  സി സി നിതിൻ സംവിധാനം ചെയ്യുന്ന കൊറോണ ധവാന്‍  കൊറോണ ധവാന്‍  കൊറോണ ജവാന്‍  കൊറോണ ജവാന്‍ ഇനിമുതൽ കൊറോണ ധവാന്‍
കൊറോണ ധവാന്‍

By

Published : Jul 8, 2023, 2:56 PM IST

ലുക്‌മാന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സി. സി.നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊറോണ ജവാന്‍'. കൊറോണ കാലത്തെ രസകരമായ ഒരു കഥ പറയുന്ന ചിത്രത്തിന്‍റെ പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്‍റെ 'കൊറോണ ജവാന്‍' എന്ന പേര് 'കൊറോണ ധവാന്‍' എന്നാക്കി മാറ്റിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

'നമ്മുടെ കൊറോണ ജവാൻ ഇനി നിങ്ങളുടെ കൊറോണ ധവാൻ..!!' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ ടൈറ്റിലില്‍ മാറ്റം വരുത്തിയ വിവരം സംവിധായകൻ സി.സി.നിതിൻ പ്രേക്ഷകരെ അറിയിച്ചത്. അതേസമയം ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ആയതുമുതല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കൊറോണ ധവാന്‍'. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഒരു മുഴുനീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായി ആണ് 'കൊറോണ ധവാന്‍' ഒരുക്കിയിരിക്കുന്നത്. സുജയ് മോഹന്‍രാജ് ആണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജെനീഷ് ജയാനന്ദൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് അജീഷ് ആനന്ദാണ്.

ലുക്‌മാന്‍, ശ്രീനാഥ് ഭാസി എന്നിവർ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി എന്നിവരും ശ്രദ്ധേയ വേഷത്തിലുണ്ട്. കൂടാതെ ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

റിജോ ജോസഫ് ആണ് 'കൊറോണ ധവാന്‍' സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബിബിന്‍ അശോകാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

കല - കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യൂം - സുജിത് സി എസ്, ചമയം - പ്രദീപ് ഗോപാലകൃഷ്‌ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ഹരിസുതന്‍ മേപ്പുറത്ത്, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് കാമറാമാന്‍ - സുജില്‍ സായി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസോസിയേറ്റ് ഡയറക്‌ടര്‍ - ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്‍റ് ഡയറക്‌ടര്‍ - ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ - അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് - മാമിജോ, പബ്ലിസിറ്റി - യെല്ലോ ടൂത്ത് , സ്റ്റില്‍സ് - വിഷ്‌ണു എസ് രാജൻ എന്നിവരാണ് സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO:'ജീവിതം സിനിമയായി, മരണം നാടകീയം': വിജയും കാർത്തിയും നിറഞ്ഞാടിയ കഥാപാത്രങ്ങൾക്ക് പിന്നിലെ പൊലീസ് ഉദ്യോഗസ്ഥൻ ഡി.ഐ.ജി സി വിജയകുമാർ

ABOUT THE AUTHOR

...view details