കേരളം

kerala

ETV Bharat / entertainment

കശ്‌മീര്‍ പണ്ഡിറ്റുകളും പശു സംരക്ഷണവും; സായ്‌ പല്ലവിക്കെതിരെ പൊലീസില്‍ പരാതി - Sai Pallavi about religious conflict

Complaint against Sai Pallavi: ബജ്‌റങ്‌ദള്‍ നേതാക്കളാണ് സായ്‌ പല്ലവിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്‌. കശ്‌മീരി വംശഹത്യയെ പശു സംരക്ഷണത്തിന്‍റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലയുമായി താരതമ്യം ചെയ്‌തത്‌ സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിരുന്നു.

Complaint against Sai Pallavi  സായ്‌ പല്ലവിക്കെതിരെ പൊലീസില്‍ പരാതി  Sai Pallavi about Kashmir Pandits  Sai Pallavi about religious conflict  കശ്‌മീര്‍ പണ്ഡിറ്റുകളും പശു സംരക്ഷണവും
കശ്‌മീര്‍ പണ്ഡിറ്റുകളും പശു സംരക്ഷണവും; സായ്‌ പല്ലവിക്കെതിരെ പൊലീസില്‍ പരാതി

By

Published : Jun 17, 2022, 10:10 AM IST

Complaint against Sai Pallavi: നടി സായ്‌ പല്ലവിക്കെതിരെ പൊലീസില്‍ പരാതി. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ്‌ സ്‌റ്റേഷനിലാണ് താരത്തിനെതിരെ പരാതി ലഭിച്ചത്‌. ബജ്‌റങ്‌ദള്‍ നേതാക്കളാണ് നടിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്‌.

'കശ്‌മീര്‍ ഫയല്‍സ്‌' എന്ന സിനിമയിലെ കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും പശുവിനെ കൊണ്ട്‌ പോയതിന് മുസ്ലീമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തെയും കുറിച്ച് പറഞ്ഞതിനാണ് സായ്‌ പല്ലവിക്കെതിരെ ബജ്‌റങ്‌ദള്‍ നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്‌. അതേസമയം താരത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും കേസ്‌ എടുത്തിട്ടില്ലെന്ന് പൊലീസ്‌ അറിയിച്ചു.

Sai Pallavi about Kashmir Pandits: പരാതിക്കൊപ്പം സായ്‌ പല്ലവിയുടെ 27 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പും ലഭിച്ചിട്ടുണ്ട്‌. വീഡിയോ പരിശോധിച്ച് നിയമവിദഗ്‌ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ്‌ അറിയിച്ചു. സായ്‌ പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം 'വിരാട പര്‍വ്വ'ത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ താരം കശ്‌മീരി വംശഹത്യയെ പശു സംരക്ഷണത്തിന്‍റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലയുമായി താരതമ്യം ചെയ്‌തിരുന്നു. ഇതാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്‌.

Sai Pallavi about religious conflict: 'ഞാന്‍ ഒരു നിഷ്‌പക്ഷ ചുറ്റുപാടിലാണ് വളര്‍ന്നത്‌, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്‌. പക്ഷേ, ആരാണ് ശരി, ആരാണ് തെറ്റ്‌ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. കശ്‌മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീര്‍ ഫയല്‍സ്‌ എന്ന സിനിമ കാണിക്കുന്നു. പശുവിനെ കൊണ്ടു പോയതിന് മുസ്‌ലിമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെ ഉണ്ടായി. ആളെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ജയ്‌ ശ്രീറാം മുദ്രാവാക്യം മുഴക്കി. കശ്‌മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എവിടെയാണ് വ്യത്യാസം?' -ഇപ്രകാരമായിരുന്നു അഭിമുഖത്തിനിടെയുള്ള സായ്‌ പല്ലവിയുടെ പ്രതികരണം.

Also Read:'കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്‍റെ പേരിലുള്ള കൊലയും വ്യത്യാസമില്ല': സായ്‌ പല്ലവി

ABOUT THE AUTHOR

...view details