Complaint against Vikram song: ഉലകനായകന്‍ കമല്‍ ഹാസന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിക്രം'. ചിത്രത്തില്‍ കമല്‍ ഹാസന്‍ പാടി അഭിനയിച്ച ഗാനത്തെ ചൊല്ലി വ്യാപക പ്രതിഷേധമുയരുന്നു. ഗാനത്തിലെ ചില പ്രയോഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നതാണ് ആരോപണം.
ചിത്രത്തിലെ അടുത്തിടെ പുറത്തിറങ്ങിയ 'പത്തല പത്തല' എന്ന ഗാനത്തെ ചൊല്ലിയാണ് വിവാദം. ഈ ഗാനത്തിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ആരാണ് പരാതി നല്‍കിയതെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചത്.
തമിഴ് കുത്തു പാട്ടുകളുടെ ശൈലിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഈ ഗാനം. ഖജനാവില്‍ പണമില്ലെന്നും രോഗങ്ങള്‍ പടരുകയാണെന്നും ഗാനത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴന് ഒന്നും കിട്ടുന്നില്ലെന്നും പാട്ടില്‍ പരാമര്‍ശിക്കുന്നു. കള്ളന്‍റെ കൈയിലാണ് താക്കോല്‍ എന്നും ഗാനരംഗത്തില്‍ പറയുന്നുണ്ട്. ഇതോടെ ഗാനം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള തമിഴന്‍റെ പ്രതിഷേധമായി മാറി. ചെന്നൈ സംസാര ഭാഷയിലാണ് ഗാനം എന്നതും ശ്രദ്ധേയമാണ്.
Vikram song Pathala in trending: 17 ദശലക്ഷത്തിലധികം പേര്‍ ഇതിനോകടം തന്നെ കമല്‍ ഹാസന്‍റെ 'പത്തല പത്തല' ഗാനം കണ്ടുകഴിഞ്ഞു. ഗാനം യൂട്യൂബ് ട്രെന്‍ഡിങിലും ഇടംപിടിച്ചിട്ടുണ്ട്. യൂട്യൂബ് ട്രെന്‍ഡിങില്‍ 12ാം സ്ഥാനത്താണ് ഗാനമിപ്പോള്‍. കമല്‍ ഹാസന്‍റെ വരികള്‍ക്ക് അനിരുദ്ധ് രവി ചന്ദറുടെ സംഗീതത്തില്‍ കമല്‍ ഹാസനും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് സംഗീതം.