കേരളം

kerala

ETV Bharat / entertainment

'സുഡാനി' സംവിധായകന്‍ നായകനാകുന്നു, കമ്മ്യൂണിസ്‌റ്റ് പച്ച അഥവാ അപ്പ പോസ്‌റ്റര്‍ പുറത്തുവിട്ട് സക്കരിയ - സുഡാനി ഫ്രം നൈജീരിയ

Communist Pacha Adhava Appa title poster: സക്കരിയ നായകനായെത്തുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. സക്കരിയ തന്നെയാണ് ചിത്രത്തിന്‍റെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

Communist Pacha Adhava Appa title poster  Communist Pacha Adhava Appa  Zakariya  title poster  കമ്മൂണിസ്‌റ്റ് പച്ച അഥവാ അപ്പ  ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ട് സക്കറിയ  ടൈറ്റില്‍ പോസ്‌റ്റര്‍  സക്കറിയ  വൈറസ്  തമാശ  ഷമിം മൊയ്‌ദീന്‍  സുഡാനി ഫ്രം നൈജീരിയ  ഹലാല്‍ ലൗ സ്‌റ്റോറി
'സുഡാനി' സംവിധായകന്‍ നായകനാകുന്നു, കമ്മ്യൂണിസ്‌റ്റ് പച്ച അഥവാ അപ്പ പോസ്‌റ്റര്‍ പുറത്തുവിട്ട് സക്കരിയ

By

Published : Nov 20, 2022, 5:29 PM IST

Communist Pacha Adhava Appa title poster: സംവിധായകന്‍ സക്കരിയ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'കമ്മ്യൂണിസ്‌റ്റ് പച്ച അഥവാ അപ്പ'. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കരിയ വേഷമിടുന്ന ചിത്രം കൂടിയാണിത്. അതേസമയം മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഷമിം മൊയ്‌ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹരിത എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറിലായാണ് ഒരുങ്ങുന്നത്. ആഷിഫ്‌ കക്കോടിയാണ് തിരക്കഥ. ഹരിത ഷാഫി കോറോത്തയാണ് ഛായാഗ്രഹണം. ഷഫീക്ക് എഡിറ്റിങ്ങും നിര്‍വഹിക്കും. നിഷാദ് അഹ്മദിന്‍റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ ആണ് സംഗീതം.

ഒട്ടേറെ പുരസ്‌കാരങ്ങളും പ്രേക്ഷകപ്രീതിയും നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സക്കരിയ. സക്കരിയയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു 'സുഡാനി ഫ്രം നൈജീരിയ'. മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഹലാല്‍ ലൗ സ്‌റ്റോറി' ആണ് സക്കരിയ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം.

ABOUT THE AUTHOR

...view details