കേരളം

kerala

ETV Bharat / entertainment

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; സ്‌റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്‌തവ ആശുപത്രിയില്‍ - Raju Srivastava hospitalized

Raju Srivastava admitted to AIIMS: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ സ്‌റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്‌തവയ്‌ക്ക് ഹൃദയാഘാതം. തുടര്‍ന്ന് ജിമ്മിലെ പരിശീലകന്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം നടനെ ആശുപത്രിയിലെത്തിച്ചു. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന രാജുവിന്‍റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ട്.

Comedian Raju Srivastava  Raju Srivastava suffers heart attack  Raju Srivastava admitted to AIIMS  സ്‌റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്‌തവ ആശുപത്രിയില്‍  ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം  സ്‌റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്‌തവയ്‌ക്ക് ഹൃദയാഘാതം  Raju Srivastava hospitalized  Raju Srivastava movies
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; സ്‌റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്‌തവ ആശുപത്രിയില്‍

By

Published : Aug 10, 2022, 5:49 PM IST

Comedian Raju Srivastava suffers heart attack: പ്രശസ്‌ത സ്‌റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്‌തവ ആശുപത്രിയില്‍. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രെഡ്‌മില്‍ ഉപയോഗിച്ച് കൊണ്ടിരിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ട്‌ നിലത്ത് വീഴുകയായിരുന്നു നടന്‍.

Raju Srivastava hospitalized: ജിമ്മിലെ പരിശീലകനാണ് രാജുവിന് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചത്. ഡല്‍ഹി എയിംസ്‌ ആശുപത്രിയിലാണ് നടന്‍ ചികിത്സയില്‍ കഴിയുന്നത്. ഡോ. നിതീഷ്‌ ന്യായിന്‍റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജി ആന്‍ഡ്‌ എമര്‍ജന്‍സി സംഘമാണ് രാജുവിനെ ചികിത്സിക്കുന്നത്.

ട്രെഡ്‌ മില്ലില്‍ ഓടുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്ന് ആശുപത്രി വൃത്തങ്ങളും അറിയിച്ചു. എയിംസില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രാജു ദിവസങ്ങള്‍ക്കകം ആശുപത്രി വിടുമെന്നും ആരോഗ്യ വിദഗ്‌ധര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ സഹോദരന്‍ ആശിഷ്‌ ശ്രീവാസ്‌തവയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

അതേസമയം രാജു ശ്രീവാസ്‌തവ അപകടനില തരണം ചെയ്‌തതായി മറ്റൊരു സ്‌റ്റാന്‍ഡപ്പ് കോമഡി ആര്‍ട്ടിസ്‌റ്റ്‌ സുനില്‍ പാല്‍ അറിയിച്ചു. 'രാജു ഭായിക്ക് ഹൃദയാഘാതം ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഉടന്‍ തന്നെ ആരോഗ്യനില വീണ്ടെടുക്കും. അദ്ദേഹം മുംബൈയിലേക്ക് തിരികെ എത്താന്‍ കാത്തിരിക്കുകയാണ്', പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ സുനില്‍ പറഞ്ഞു.

ടെലിവിഷന്‍ രംഗത്ത് സുപരിചിതനാണ് രാജു. മികച്ച സ്‌റ്റാന്‍ഡപ്പ് കൊമേഡിയന്‍മാരില്‍ ഒരാളാണ് രാജു ശ്രീവാസ്‌തവ. നിരവധി ടെലിവിഷന്‍ ഷോകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍ നിരവധി രാഷ്‌ട്രീയ നേതാക്കന്‍മാരെയും അനുകരിച്ചിട്ടുണ്ട്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്' എന്ന ടാലന്‍റ്‌ ഷോയിലൂടെയാണ് സ്‌റ്റാന്‍ഡപ്പ് കോമഡിയിലേക്ക് രാജു ചുവടുവച്ചത്. ബിഗ്‌ ബോസ്‌ 3 മത്സരാര്‍ഥി കൂടിയായിരുന്നു നടന്‍.

Raju Srivastava movies: 'മൈംനേ പ്യാര്‍ കിയ', 'ബാസിഗര്‍', 'ബോബൈ ടു ഗോവ', 'ആംദാനി അത്താനി ഖര്‍ച്ച രുപൈയ്യ' തുടങ്ങി സിനിമകളില്‍ അതിഥി വേഷത്തിലും രാജു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details