പൊതുവേദിയില്‍ മോശമായി പെരുമാറിയ വിദ്യാര്‍ഥിയോട് അനിഷ്‌ടം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി. കോളജ് യൂണിയന്‍ ഉദ്‌ഘാടന വേദിയില്‍ വച്ചായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
അപര്‍ണയുടെ കയ്യില്‍ ബലമായി പിടിച്ച് വലിച്ച വിദ്യാര്‍ഥിയോട് താരം അനിഷ്‌ടം പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി അപര്‍ണയുടെ തോളില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും അതില്‍ നിന്നും താരം വെട്ടിച്ച് മാറുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. അപര്‍ണയ്‌ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി നടിയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.