Christy teaser: മാളവിക മോഹനന്‍, മാത്യു തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്‍റി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്രിസ്‌റ്റി'. 'ക്രിസ്‌റ്റി'യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
Ask me Malavika in twitter trending: ഇപ്പോഴിതാ 'ക്രിസ്‌റ്റി'യും മാളവികയും ട്വിറ്റര്‍ ട്രെന്‍ഡിംഗ് ലിസ്‌റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. 'ക്രിസ്‌റ്റി'യുടെ ടീസറിനൊപ്പം മാളവിക മോഹനന്‍ പങ്കുവച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 'ഹായ് എന്‍റെ സ്‌നേഹിതരെ.. എന്‍റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ചിത്രമായ ക്രിസ്‌റ്റിയുടെ ഒരു ചെറിയ കാഴ്‌ച..
Malavika Mohanan tweet: അതിനാല്‍ നമുക്ക് ട്വിറ്ററില്‍ ക്വസ്‌റ്റന്‍ ആന്‍ഡ് ആന്‍സര്‍ സെഷന്‍ നടത്താമെന്ന് ഞാന്‍ കരുതി! നമ്മള്‍ ചാറ്റ് ചെയ്‌തിട്ട് ഒരുപാട് നാളായില്ലേ? അതുകൊണ്ട് ആസ്‌ക് മാളവിക, ക്രിസ്‌റ്റി ടീസര്‍ എന്നീ ഹാഷ്‌ടാഗുകള്‍ ടാഗ് ചെയ്‌ത് നിങ്ങള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കു...' -മാളവിക കുറിച്ചു. മാളവികയുടെ ഈ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടിയും നല്‍കിയിട്ടുണ്ട്.
Christy release: ഫെബ്രുവരി 17നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ടീസറിലൂടെയായിരുന്നു സിനിമയുടെ റിലീസ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഒരു റൊമാന്‍റിക് ഫീല്‍ ഗുഡ് വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Christy cast and crew: സംവിധായകന്‍റെ തന്നെ കഥയ്‌ക്ക് പ്രശസ്‌ത എഴുത്തുകാരനായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയ എസ്.കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.