സൂപ്പര്‍ഹിറ്റ് ചിത്രം 'വിക്ര'ത്തിലെ റോളക്‌സ് എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ചെറിയ കഥാപാത്രമായതിനാല്‍ വിക്രം അത് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാല്‍ 'വിക്രം 2'വില്‍ വലിയൊരു മാസ് കഥാപാത്രം ചിയാന്‍ വിക്രത്തിനായി ലോകേഷ് കനകരാജ് കരുതിവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രമുഖ ട്രെയിഡ് അനലിസ്‌റ്റുകളും ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. 'വിക്രം 2'ന് പുറമെ 'ദളപതി 67'ല്‍ അഭിനയിക്കാനായി വിക്രമിനെ ലോകേഷ് കനകരാജ് സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ വേഷവും വിക്രം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ ഗസ്‌റ്റ് റോളിലെത്തി സൂര്യ കയ്യടി നേടിയിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് സൂര്യ അഭിനയിച്ചത്. എന്നാല്‍ റോളക്‌സ് എന്ന കഥാപാത്രത്തിലൂടെ അതിഗംഭീര പ്രകടനം കാഴ്‌ചവച്ച സൂര്യ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചിരുന്നു.