Chiyaan 61: 'പൊന്നിയിന്‍ സെന്‍വന്' ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ മറ്റൊരു ചിത്രവുമായി വിക്രം. പാ രഞ്ജിത്തിനൊപ്പമാണ് ഇത്തവണ വിക്രം എത്തുന്നത്. വിക്രത്തിന്‍റെ കരിയറിലെ 61ാം ചിത്രം കൂടിയാണിത്.
Chiyaan 61 title announcement: പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആ പ്രഖ്യാപനം ഉടനെ. 'ചിയാന്‍ 61' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് (ഒക്‌ടോബര്‍ 23). ഇന്ന് രാത്രി എട്ട് മണിക്കാണ് ടൈറ്റില്‍ പ്രഖ്യാപനം. ഒരു പോസ്‌റ്റിലൂടെയാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
KGF theme in Chiyaan 61: കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ് ചിത്ര പശ്ചാത്തലം. പാന്‍ ഇന്ത്യ ശ്രദ്ധയാകര്‍ഷിച്ച 'കെജിഎഫ്' പശ്ചാത്തലമാക്കിയ അതേ ഇടം തന്നെയാണ് ഈ ചിത്രത്തിനും. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ ഫീല്‍ഡില്‍ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. എന്നാല്‍ 'കെജിഎഫി'ല്‍ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും 'ചിയാന്‍ 61'.
Vikram Pan Indian movie: പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം വലിയ സ്‌കെയിലിലാണ് ഒരുങ്ങുന്നത്. 2021 ഡിസംബറിലായിരുന്നു ചിത്ര പ്രഖ്യാപനം. സിനിമയുടെ ടെസ്‌റ്റ് ഷൂട്ട് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ത്രീ ഡിയില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ മുന്നില്‍ കണ്ടുള്ള ചിത്രം കൂടിയാണിത്.
സ്‌റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന സിനിമയുടെ നിര്‍മാണം കെ.ഇ ജ്ഞാനവേല്‍ രാജയാണ്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ നേരത്തെ പറഞ്ഞിട്ടുണ്ട്.
കിഷോര്‍ കുമാര്‍ ആണ് ഛായാഗ്രഹണം. സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിക്കും. എസ് എസ് മൂര്‍ത്തിയാണ് കലാ സംവിധാനം. 'കെജിഎഫ്', 'വിക്രം' എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. ജി.വി പ്രകാശ്‌കുമാര്‍ സംഗീതവും നിര്‍വഹിക്കും.
Also Read: മറ്റൊരാളുടെ തലയിൽ എന്‍റെ തല ഫോട്ടോഷോപ്പ് ചെയ്‌തുവരെ വാർത്ത കൊടുത്തു, എല്ലാം ആസ്വദിച്ചു: വ്യാജ വാർത്തയിൽ വിക്രം