Cobra second song: ചിയാന്‍ വിക്രം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കോബ്ര'. 'കോബ്ര'യിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ 'അധീര' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Adheeraa song in trending: ഇപ്പോഴിതാ ഗാനം ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണ്. അഞ്ച് ദശലക്ഷത്തിലധികം കാഴ്‌ചക്കാരുമായി ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ 15ാം സ്ഥാനത്താണ്. 4.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ വിക്രമിന്‍റെ വിവിധ ഗെറ്റപ്പുകളും മേക്കോവറുകളും ദൃശ്യമാകുന്നുണ്ട്.
പാ വിജയുടെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ വാഗു മാസനാണ് ഗാനാലാപനം. ഗാന രംഗത്തില്‍ റഹ്മാനും പ്രത്യക്ഷപ്പെടുന്നുണ്ട്. 'തോട്ട്‌സ് ഫോര്‍ നൗ' ആണ് ഗാനത്തിലെ റാപ് ഭാഗം എഴുതി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ 'തുമ്പി തുള്ളലും' സൂപ്പര്‍ഹിറ്റായിരുന്നു.
Vikram Cobra looks: ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുക. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും കോബ്രയില്‍ സുപ്രധാന വേഷത്തിലെത്തും. മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തും.
Cobra cast and crew: 'ഇമൈകള്‍ നൊടികള്‍', 'ഡിമാന്‍ഡി കോളനി' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആര്‍.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്.ലളിത് കുമാര്‍ ആണ് നിര്‍മാണം. ഹരീഷ് കണ്ണന്‍ ആണ് ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസനാണ് എഡിറ്റിംഗ്.
Vikram latest movies: 'മഹാന്‍' ആയിരുന്നു വിക്രമിന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത ചിത്രം ആമസോണ്‍ പ്രൈം റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
Also Read:'കാശ് വന്തതും ടേസ്‌റ്റ് മാറി പോച്ചു...'; തരംഗമായി വിക്രമിന്‍റെ റിച്ച് റിച്ച് ഗാനം