തിരുവനന്തപുരം:മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി ബോബി കൊല്ലി (കെ.എസ്. രവീന്ദ്ര) സംവിധാനം ചെയ്യുന്ന ക്രേസി മെഗാ മാസ് ആക്ഷൻ എന്‍റടേയിനര്‍ 'വാൾട്ടയർ വീരയ്യ' ജനുവരി 13ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ബോബിയാണ് കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ ജനുവരി 13ന് തിയേറ്ററുകളില്‍ - news on valter veeraiah
ബോബി കൊല്ലി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആക്ഷന്‍ എന്‍റടേയിനറാണ് ചിത്രം
ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ ജനുവരി 13ന് തിയറ്ററുകളില്‍
ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക. മാസ് മഹാരാജ രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബേനററില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി കെ മോഹൻ സഹനിർമാതാവാണ്.
ആർതർ എ വിൽസൺ ആണ് ഛായാഗ്രഹണം. നിരഞ്ജൻ ദേവരാമനാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ശബരിയാണ് ചിത്രത്തിന്‍റെ പിആർഒ.