ഹൈദരാബാദ്: ദക്ഷിണേന്ത്യയിലെ 'കപൂറുകൾ' ആയി അറിയപ്പെടാനാണ് ആഗ്രഹമെന്ന് മെഗാസ്റ്റാർ ചിരഞ്ജീവി. ആചാര്യ സിനിമയുടെ പ്രൊമോഷനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദി സിനിമയിൽ കപൂർ കുടുംബത്തിനുള്ള ജനപ്രീതി അത്രത്തോളമാണ്, അതിനാലാണ് ദക്ഷിണേന്ത്യൻ സിനിമയിൽ ഞങ്ങളുടെ കുടുംബവും അങ്ങനെയായിരിക്കണമെന്ന് ആഗ്രഹിച്ചത്.
തനിക്ക് ഏറെ അപമാനം തോന്നിയ ഒരു സംഭവവും ചിരഞ്ജീവി ഓർത്തെടുത്തു, "രുദ്രവീണയ്ക്ക് ദേശീയോദ്ഗ്രഥനത്തിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് എനിക്ക് ലഭിച്ചിട്ടുണ്ട്, അന്ന് അവാർഡ് ദാന ചടങ്ങിൽ ദക്ഷിണേന്ത്യയെക്കുറിച്ച് കാര്യമായ പരാമർശങ്ങൾ ഒന്നും ഉണ്ടായില്ല. ഇത് എനിക്ക് വളരെ അപമാനകരമായി തോന്നി. എന്നാൽ ഇന്ന് സംസ്ഥാനങ്ങൾ തമ്മിലുള്ള വേർതിരിവുകൾ കുറഞ്ഞുവരുന്നു. ഇതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ചിരഞ്‌ജീവി കൂട്ടിച്ചേർത്തു.